തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പ്രാങ്കിന്റെ മറവില്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയ യുവാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ്. ആനാവൂര്‍ സ്വദേശി മിഥുന്‍, പാലിയോട് സ്വദേശി കണ്ണന്‍ എന്നിവരാണ് പിടിയിലായത്.
നെയ്യാറ്റിന്‍കര കോണ്‍വെന്റ് റോഡില്‍ വച്ച് ഇവര്‍ മുഖം മൂടി ധരിച്ചെത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അനുവാദമില്ലാതെ സ്പര്‍ശിക്കുകയായിരുന്നു. നാട്ടുകാര്‍ സി.സി.ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
യൂട്യൂബ് ചാനലിന് വേണ്ടിയുള്ള പ്രാങ്കിനായാണ് ഇത്തരത്തില്‍ പെരുമാറിയതെന്നാണ് യുവാക്കള്‍ പോലീസിനോട് പറഞ്ഞത്. ഇവരെ ചോദ്യം ചെയ്ത് വരുന്നതായും ഉണ്ടന്‍കോട്, ചെമ്പൂര്‍ പ്രദേശത്തും ഇവര്‍ ഇതേ രീതിയല്‍ ആക്രമണം നടത്തിയതായും പോലീസ് പറഞ്ഞു.