മലപ്പുറം: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്ക് മുറിച്ച് കടന്ന വയോധികന്‍ ട്രെയിന്‍ ഇടിക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഒറ്റപ്പാലം സ്വദേശിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലൂടെ വന്ദേ ഭാരത് ട്രെയിന്‍ കടന്ന് പോകുന്ന സമയത്താണ് ഇയാള്‍ ട്രാക്ക് മുറിച്ച് പ്ലാറ്റ്‌ഫോമിലേക്ക് കയറിയത്. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപെട്ടത്.