കണ്ണൂർ: പാനൂരിൽ പിതാവ് എയർഗൺ ഉപയോഗിച്ച് മകന്റെ തലയിൽ വെടിവച്ചു. മഹാരാഷ്ട്ര സ്വദേശി സൂരജിന് നേർക്ക് ഇയാളുടെ പിതാവ് ഗോപി ആണ് ആക്രമണം നടത്തിയത്.
ഗുരുതരമായി പരിക്കേറ്റ സൂരജ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബവഴക്കിനെത്തുടർന്ന് രാത്രി എട്ടരയോടെയാണ് ഗോപി സൂരജിന് നേർക്ക് വെടിയുതിർത്തത്.
സംഭവത്തിന് പിന്നാലെ ഗോപിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്ര സ്വദേശികളായ ഗോപിയും കുടുംബവും ഏറെനാളുകളായി കണ്ണൂരിൽ സ്വർണവ്യാപാരം നടത്തുന്നവരാണെന്ന് പ്രദേശവാസികൾ അറിയിച്ചു.