Advertisment

'ആ​ണ്‍​ക​രു​ത്തു​ള്ള മു​ഖ്യ​മ​ന്ത്രി ഇ​രി​ക്കു​മ്പോ​ൾ പെ​ണ്‍​പ്ര​തി​മ ത​ന്ന് പ്ര​ലോ​ഭി​പ്പി​ക്ക​രു​ത്; പ്രത്യേക പുരസ്‌ക്കാരം നേടിയവർക്ക് 25,000 രൂപ നൽകി അപമാനിക്കരുത്'; ച​ല​ചി​ത്ര പു​ര​സ്കാ​ര വി​ത​ര​ണ വേ​ദി​യി​ൽ വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ന​ട​ൻ അ​ല​ൻ​സി​യ​ർ

alencier

തി​രു​വ​ന​ന്ത​പു​രം: ച​ല​ചി​ത്ര പു​ര​സ്കാ​ര വി​ത​ര​ണ വേ​ദി​യി​ൽ വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ന​ട​ൻ അ​ല​ൻ​സി​യ​ർ. പെ​ണ്‍​പ്ര​തി​മ ത​ന്ന് പ്ര​ലോ​ഭി​പ്പി​ക്ക​രു​തെ​ന്ന് അ​ല​ൻ​സി​യ​ർ പ​റ​ഞ്ഞു.

ആ​ണ്‍​ക​രു​ത്തു​ള്ള മു​ഖ്യ​മ​ന്ത്രി ഇ​രി​ക്കു​മ്പോ​ൾ ആ​ണ്‍​ക​രു​ത്തു​ള്ള പ്ര​തി​മ ത​ര​ണം. സ്പെ​ഷ​ൽ ജൂ​റി പു​ര​സ്കാ​ര​ത്തി​ന് സ്വ​ർ​ണം പൂ​ശി​യ പ്ര​തി​മ ന​ൽ​ക​ണം.  പ്രത്യേക പുരസ്‌ക്കാരം നേടുന്ന എന്നെയും കുഞ്ചാക്കോ ബോബനേയും 25,000 രൂപ നൽകി അപമാനിക്കരുത്. പുരസ്‌ക്കാരത്തിനുള്ള തുക വർധിപ്പിക്കണമെന്നും അലൻസിയർ പറഞ്ഞു.

പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ​ശേ​ഷ​മാ​ണ് അ​ല​ൻ​സി​യ​റു​ടെ വി​വാ​ദ പ​രാ​മ​ർ​ശം.

Advertisment