Advertisment

ഇനി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാൻ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധം ; നവംബര്‍ 1 മുതല്‍ നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു

ഹെവി വാഹനങ്ങള്‍ക്ക് സീറ്റ് ബെല്‍റ്റും ക്യാമറകളും ഘടിപ്പിക്കണമെന്ന കേന്ദ്ര നിയമ അനുശാസിച്ചായിരിക്കും ഇനി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുക. 

New Update
antony raju h

തിരുവനന്തപുരം : എല്ലാ ഹെവി വാഹനങ്ങളുടെയും ഡ്രൈവര്‍ക്കും മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നയാള്‍ക്കും സീറ്റ് ബെല്‍റ്റ് വേണമെന്ന ഉത്തരവ് നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. സ്റ്റേജ് കാരിയേജ് ഉള്‍പ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങൾക്കും പുതിയ നിയമം നിർബന്ധമാണ്.

ഹെവി വാഹനങ്ങള്‍ക്ക് സീറ്റ് ബെല്‍റ്റും ക്യാമറകളും ഘടിപ്പിക്കണമെന്ന കേന്ദ്ര നിയമ അനുശാസിച്ചായിരിക്കും ഇനി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുക. സ്റ്റേജ് കാരിയേജുകള്‍ക്ക് ഉള്ളിലും പുറത്തും ക്യാമറകള്‍ ഘടിപ്പിക്കണമെന്ന ഉത്തരവും നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു. നവംബര്‍ 1 മുതല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിനു ഹാജരാക്കുന്നതു മുതലേ ബാധകമാക്കാവൂ എന്ന വാഹന ഉടമകളുടെ ആവശ്യം അംഗീകരിച്ചതായും മന്ത്രി അറിയിച്ചു.

latest news antony raju
Advertisment