തിരുവില്വാമല: വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത കേസില്‍ തിരുവില്വാമല സ്വദേശിയെ അറസ്റ്റ് ചെയ്തു. മലേശമംഗലം നെല്ലിക്കാമണ്ണില്‍ അക്ബര്‍ എന്ന ബിന്‍സനാണ് (46) അറസ്റ്റിലായത്. ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. വെള്ളം ചോദിച്ചെത്തിയ പ്രതി ബലാല്‍ക്കാരമായി കീഴ്‌പ്പെടുത്തുകയായിരുന്നു.
പിന്നീട് പലതവണ ആവര്‍ത്തിക്കുകയും നഗ്നഫോട്ടോകളും വീഡിയോകളുമ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. പഴയന്നൂര്‍ ഐഎസ്എച്ച്ഒ കെ ബി ഹരികൃഷ്ണന്‍, എസ്‌ഐ ഡിഎസ് ആനന്ദ്, ഗ്രേഡ് എസ്‌ഐ ഒ പി അനില്‍കുമാര്‍,എഎസ്‌ഐ എം എസ് സതീഷ്‌കുമാര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.