Advertisment

പാല്‍ തിളപ്പിച്ച് കുടിക്കണം എന്ന് പറയുന്നത് ഇതുകൊണ്ടാണ്

പാല്‍ അമിതമായി ചൂടാക്കിയാല്‍ അതിന്റേതായ പ്രശ്‌നങ്ങളും ഉണ്ട്. ശുദ്ധമായ പാലിന്റെ രുചി ഇത്തരത്തില്‍ അമിതമായി ചൂടാക്കുന്നതിലൂടെ നഷ്ടമാകുന്നുണ്ട്. അതുപോലെ പാലിന് ഒരു പുകഞ്ഞ മണം ലഭിക്കാനും ഇത് കാരണമാകുന്നു. മൊത്തത്തില്‍ പാലിന്റെ രുചിയും മണവും അമിതമായി ചൂടാക്കുന്നതിലൂടെ നഷ്ടമാകുന്നു.

New Update
[poiugyuh

തിളപ്പിക്കാത്ത പാല്‍ കുടിച്ചാല്‍ അത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നമ്മളെ നയിക്കാം. പ്രത്യേകിച്ച് തിളപ്പിക്കാത്ത പാലില്‍ സാല്‍മോണെല്ല എന്ന ബാക്ടീരിയ അടങ്ങിയിരിക്കുന്നു. ഇത് വയറിളക്കം, വയറുവേദന, പനി, ഛര്‍ദ്ദി എന്നീ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ ഈ കോലി ബാക്ടീരിയ ഇതില്‍ അടങ്ങിയിരിക്കാന്‍ കാരണമാകുന്നുണ്ട്. ഇത് ശരീരത്തില്‍ അമിതമായാല്‍ വൃക്ക തകരാറിലാകാന്‍ വരെ കാരണമാകുന്നുണ്ട്.​

Advertisment

പാക്കറ്റ് പാലാണ് ഉപയോഗിക്കുന്നതെങ്കില്‍ ചൂടാക്കേണ്ട ആവശ്യമേ ഇല്ല. ഇത്തരം പാലുകള്‍ ഒരു നിശ്ചിത താപനിലയില്‍ ചൂടാക്കി അണുവിമുക്തമാക്കിയതിന് ശേഷമാണ് നമ്മളിലേയ്ക്ക് എത്തുന്നത്. ഇതിനെ പാസ്ച്വുറൈസേഷന്‍ എന്ന് പറയുന്നു. ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഒട്ടുമിക്ക പാലുകളും പാസ്ച്വറൈസേഷന്‍ കഴിഞ്ഞാണ് പാക്കറ്റുകളിലാക്കി എത്തുന്നത്. അതിനാല്‍, ഇവ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കേണ്ട ആവശ്യമേ ഇല്ല.

പാല്‍ അമിതമായി ചൂടാക്കിയാല്‍ അതിന്റേതായ പ്രശ്‌നങ്ങളും ഉണ്ട്. ശുദ്ധമായ പാലിന്റെ രുചി ഇത്തരത്തില്‍ അമിതമായി ചൂടാക്കുന്നതിലൂടെ നഷ്ടമാകുന്നുണ്ട്. അതുപോലെ പാലിന് ഒരു പുകഞ്ഞ മണം ലഭിക്കാനും ഇത് കാരണമാകുന്നു. മൊത്തത്തില്‍ പാലിന്റെ രുചിയും മണവും അമിതമായി ചൂടാക്കുന്നതിലൂടെ നഷ്ടമാകുന്നു.

പാല്‍ കുടിക്കുന്നത് നല്ലതാണെന്ന് കരുതി നല്ലപോലെ അമിതമായി കുടിക്കുന്നത് നല്ലതല്ല. അമിതമായി പാല്‍ കുടിച്ചാല്‍ ദഹന പ്രശ്‌നങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് നിങ്ങള്‍ക്ക് ലാക്ടോസ് ഇന്‍ടോളറന്‍സ് ഉണ്ടെങ്കില്‍ പാല്‍ അമിതമായി കുടിക്കുന്നത് നല്ലതല്ല. ഇത് വയറിളക്കം, അസിഡിറ്റി പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാക്കുന്നതിന് കാരണമാണ്.

#boil-milk-before-drinking
Advertisment