കാത്സ്യം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. കാത്സ്യം അടങ്ങിയ ഭക്ഷണം എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. പ്രോട്ടീന്റെയും കാൽസ്യത്തിന്റെയും ഉറവിടമാണ് പാലുൽപ്പന്നങ്ങൾ. പ്രത്യേകിച്ച് പാലും തൈരും ശരീരത്തിൽ അസ്ഥികൾക്ക് അവയുടെ ഗുണങ്ങൾക്ക് പേരുകേട്ടതാണ്.
സാൽമൺ, ട്യൂണ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ കാൽസ്യം, വിറ്റാമിൻ ഡി, തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ്. ഈ പോഷകങ്ങൾ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.
പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി എന്നിവയുൾപ്പെടെയുള്ള വിവിധ പോഷകങ്ങൾ മുട്ടയിൽ ധാരാളമുണ്ട്. ഈ പോഷകങ്ങളെല്ലാം എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ബീൻസ്, പയർ എന്നിവ നാരുകൾ, പ്രോട്ടീൻ, മറ്റ് ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്. സോയാബീൻസ്, ഗ്രീൻ ബീൻസ്, കടല എന്നിവ ഉൾപ്പെടെയുള്ള ഭക്ഷണങ്ങളിൽ ധാരാളം കാൽസ്യം അടങ്ങിയിരിക്കുന്നു.