കോട്ടയം: ആരെയും എങ്ങനെയും അധിക്ഷേപിക്കുക എന്ന തരത്തിലേക്ക് രാഷ്ട്രീയം തരംതാണുവെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കവെ തനിക്ക് അറിയാതെ സംഭവിച്ച ഒരു നാക്കുപിഴ ഉപയോഗിച്ച് ഇപ്പോൾ തനിക്കെതിരെ വലിയ രീതിയിൽ അധിക്ഷേപം നടത്തുകയാണെന്നും ഇത് രാഷ്ട്രീയം എത്രത്തോളം തരംതാഴ്ന്നിരിക്കുന്നുവെന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പ്രതികരിച്ചു.
"ചെറുകുടലിന് ഒരു കിലോമീറ്ററോളം നീളമുണ്ട്' എന്ന തന്റെ പരാമർശത്തെപ്പറ്റിയുള്ള ട്രോളുകളോട് പ്രതികരിക്കവെയാണ് ചാണ്ടി ഉമ്മൻ ഇക്കാര്യം പറഞ്ഞത്.
"അപ്പ മരിച്ച സാഹചര്യത്തിൽ, ഞാൻ കടന്നു പോയ മാനസികാവസ്ഥ നിങ്ങൾക്കറിയാം. അന്നൊരു ഒരു വാക്കിൽ എനിക്ക് പിഴ പറ്റി. രണ്ട് മാസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പങ്കെടുത്ത പരിപാടിയിൽ പറഞ്ഞ കാര്യം ഇന്നലെ എങ്ങനെയാണ് ഓർമ വന്നതെന്ന് എനിക്ക് മനസിലായില്ല" - ചാണ്ടി ഉമ്മൻ പറഞ്ഞു.