തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനും കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തിനോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ സിപിഐ എം സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐ എം ചേലക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേലക്കര ബസ് സ്റ്റാന്‍ഡില്‍ ബഹുജനകൂട്ടായ്മ സംഘടിപ്പിച്ചു.
സിപിഐ എം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ കമ്മിറ്റിയംഗം യു ആര്‍ പ്രദീപ് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി എ ബാബു, സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ,
സിപിഐ എം ചേലക്കര ഏരിയ സെക്രട്ടറി കെ നന്ദകുമാര്‍, വള്ളത്തോള്‍ നഗര്‍ ഏരിയ സെക്രട്ടറി കെ കെ മുരളീധരന്‍, പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ്, സിപിഐ എം പഴയന്നൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ശോഭന രാജന്‍, ജില്ലാ പഞ്ചായത്തംഗം കെ ആര്‍ മായ എന്നിവര്‍ സംസാരിച്ചു.