/sathyam/media/media_files/ZshdHSTMMCmYCIVAE12i.jpg)
സിറ്റി മർച്ചന്റ് അസോസിയേഷൻ വാർഷിക ജനറൽബോഡി യോഗം, പ്രൊഫഷണൽ കോഴ്സുകളിൽ മികച്ച വിജയം കൈവരിച്ചവരെ ആദരിക്കൽ ചടങ്ങ് രക്ഷാധികാരി ഷെവ. സി ഇ ചാക്കുണ്ണി ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട് : ഗതാഗതക്കുരുക്ക്, പാർക്കിംഗ് സ്ഥല ദൗർലബ്യം, മിഠായിത്തെരുവ് വാഹന നിരോധനം ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ നഗരത്തിന്റെ വാണിജ്യ പ്രതാപം അനുദിനം ശോഷിച്ചുവരുന്ന സാഹചര്യത്തിൽ പ്രതാപം വീണ്ടെടുക്കാൻ ബന്ധപ്പെട്ട എല്ലാവരും യോജിച്ച് പ്രവർത്തിക്കണമെന്ന് രക്ഷാധികാരി ഷെവ. സി ഇ ചാക്കുണ്ണി സിറ്റി മർച്ചന്റ്സ് അസോസിയേഷന്റെ 43ആം ജനറൽബോഡി യോഗത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
സി എച്ച് മേൽപ്പാലം പണി തീർന്നെങ്കിലും കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ഫ്രാൻസിസ് റോഡ്, വലിയങ്ങാടി, കോർട്ട് റോഡ് എന്നിവിടങ്ങളിലേക്കുള്ള മേൽപ്പാലങ്ങളും നിലവിലെ റെയിൽവേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങളുടെ 90% വും പൊളിച്ചു പുനർ നിർമ്മിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ ബദൽ സംവിധാനം മുൻകൂട്ടി ഏർപ്പെടുത്തിയില്ലെങ്കിൽ വ്യാപാര മേഖലയിൽ ഉൾപ്പെടെയുള്ളവർ പ്രതിസന്ധിയിലാവും.
/sathyam/media/media_files/UCfEYp4TqUeXHPpsFcAe.jpg)
വർത്തക മണ്ഡലം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് എം ഐ അഷ്റഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം എൻ ഉല്ലാസൻ റിപ്പോർട്ടും, ഖജാൻജി സി കെ ബാബു വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
അസോസിയേഷൻ അംഗങ്ങളുടെ കുടുംബത്തിൽ നിന്ന് പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നത വിജയം നേടിയവരെ ഉപഹാരങ്ങൾ നൽകി ചടങ്ങിൽ ആദരിച്ചു. അനുമോദനത്തിന് ഡോക്ടർ ഷെറിൻ ചാക്കോ, കുമാരി സി എ അലീന, ശ്രീമതി എ കെ ശ്രീഷ്ണ എന്നിവർ നന്ദി അറിയിച്ചു സംസാരിച്ചു.
ജി എസ് ടി, നോട്ട് നിരോധനം, കൊറോണ, നിപ്പ ഉൾപ്പെടെയുള്ള കാരണങ്ങളാൽ അനുദിനം ക്ഷയിച്ചു വരുന്ന വ്യാപാര - വ്യവസായ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് അസോസിയേഷന്റെ പ്രവർത്തനം വിപുലീകരിക്കാൻ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
പുതിയ ഭാരവാഹികളായി കെ പി സുധാകരൻ പ്രസിഡന്റ്, വൈസ് പ്രസിഡണ്ടുമാർ എ ബി വിജയമേനോൻ, സി സനോൺ, ജനറൽ സെക്രട്ടറി സി കെ മൻസൂർ നോവക്സ്, സെക്രട്ടറിമാർ സി. ജി സാംസൺ, കെ വി മെഹബൂബ്, ഖജാൻജി ബിജു സി ടി എന്നിവരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. പുതിയ പ്രസിഡണ്ടിനെ സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് പൊന്നാട അണിയിച്ച് അനുമോദിച്ചു. മുൻ പ്രസിഡണ്ട് ഇ പി ഹാരിസ്, മുൻ ഖജാൻജി കെ സി ചാക്കോ എന്നിവർ ആശംസകൾ അർപ്പിച്ചു.
വാണിജ്യ - വ്യവസായ മേഖല നേരിടുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും ബന്ധപ്പെട്ട സംഘടനകളെയും അധികാരികളെയും ഉൾപ്പെടുത്തി സെമിനാർ നവംബർ 3ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കോഴിക്കോട് നടത്താൻ തീരുമാനിച്ചു.
ജോഷി പോൾ സ്വാഗതവും, ബിജു സി ടി നന്ദിയും പറഞ്ഞു.
കെ പി സുധാകരൻ
പ്രസിഡണ്ട്
സിറ്റി മർച്ചൻസ് അസോസിയേഷൻ
സി കെ മൻസൂർ നോവക്സ്
ജനറൽ സെക്രട്ടറി.
9847412000,
9847401401
27-10-2023
കോഴിക്കോട്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us