തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീഷണി നിലനിൽക്കുന്നുണ്ടെന്നും ജാഗ്രത അനിവാര്യമാണെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി. നിപ പൂര്‍ണമായും ഒഴിഞ്ഞെന്ന് പറയാനാകില്ല. കൂടുതല്‍ പേരിലേക്ക് പകര്‍ന്നില്ല എന്നത് ആശ്വാസകരമാണ്. ആരോഗ്യ സംവിധാനം വളരെ ജാഗ്രത പുറത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ സൗകര്യവും ഐസിയുടേത് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തി. 1286 പേരാണ് സമ്പര്‍ക്ക പട്ടികയിലെ ഉള്‍പ്പെട്ടിട്ടുള്ളത്. 994 പേര്‍ നിരീക്ഷണത്തിലാണ്. ആറു പേരുടെ ഫലം ഇതില്‍ പോസിറ്റീവ് ആയി. ഇപ്പോള്‍ 9 പേരാണ് ഐസൊലേഷനില്‍ ഉള്ളത്.
ചികിത്സക്കായി ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മരുന്നുകളുടെയും പ്രതിരോധ സാമഗ്രികളുടെയും ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപന നിശ്ചയിക്കുന്നവരാണ് വളണ്ടിയര്‍മാര്‍ ആകുന്നത് പൊലീസിന്റെ പ്രത്യേക ശ്രദ്ധയും ഈ പ്രവര്‍ത്തനങ്ങളില്‍ ഉറപ്പാക്കുന്നുണ്ട്. ആരോഗ്യവകുപ്പ് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം രൂപീകരിച്ചിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.