Advertisment

'ലൈഫ് പദ്ധതിയെ തകര്‍ക്കാന്‍ ദുഷ്ട മനസുള്ളവര്‍ ശ്രമിച്ചു, കേന്ദ്ര ഏജന്‍സികള്‍ വട്ടമിട്ടുപറന്നു, വീടില്ലാത്തവർക്ക് ഇനിയും വീട് നൽകാനാണ് സർക്കാർ തീരുമാനം'; മുഖ്യമന്ത്രി പിണറായി വിജയൻ

New Update
സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അധിക്ഷേപിച്ചതിന് ഇതുവരെ  കേസെടുത്തത് 119 പേര്‍ക്കെതിരെ: പ്രതികളില്‍ 41 സര്‍ക്കാര്‍ ജീവനക്കാര്‍

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയെ തകര്‍ക്കാന്‍ ദുഷ്ട മനസുള്ളവര്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Advertisment

ദുഷ്ട മനസുകള്‍ക്ക് സ്വാധീനിക്കാന്‍ പറ്റുന്നവരായി കേന്ദ്ര അന്വേഷണ ഏജന്‍സികളും മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏന്തയാറില്‍ സിപിഎം നിര്‍മ്മിച്ച് നല്‍കിയ വീടുകളുടെ താക്കോല്‍ കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

''ദുഷ്ട മനസുള്ളവര്‍ ലൈഫ് മിഷന്‍ പദ്ധതിക്കെതിരെ പരാതിയുമായി ചെന്നു. വലിയ സന്നാഹങ്ങളോടെ ഈ പരാതികള്‍ അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ വട്ടമിട്ടു പറന്നു.

എന്നാല്‍ പദ്ധതിയുമായി നമ്മള്‍ മുന്നോട്ടു പോയി വലിയ കോപ്പുമായി ഇറങ്ങിയവര്‍ ഒന്നും ചെയ്യാനായില്ലെന്ന ജാള്യതയോടെ നില്‍ക്കുകയാണിന്നും'' - മുഖ്യമന്ത്രി പറഞ്ഞു.

Advertisment