/sathyam/media/media_files/Ow5cdeZRh5xHSXinEnus.jpg)
കോഴിക്കോട്: കോഴിക്കോട് വേങ്ങേരിയിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കക്കോടി സ്വദേശികളായ ഷൈജു ഭാര്യ ജീമ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടറിലേക്ക് സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. മറ്റൊരു ബൈക്ക് യാത്രികനും അപകടത്തിൽ പെട്ടെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അതിനിടെ, കണ്ണൂർ വളപട്ടണം പാലത്തിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു. അഴീക്കോട് സ്വദേശി സ്മിതയാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് സ്കൂട്ടറിലിടിച്ചത്. അതേസമയം, കണ്ണൂർ കാൾടെക്സ് ജങ്ഷനിൽ പൊലീസ് ജീപ്പ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറിയും അപകടമുണ്ടായി.
കാറിലിടിച്ച ജീപ്പ് പെട്രോളടിക്കുന്ന യന്ത്രവും തകർത്തു. തുരുമ്പെടുത്തു തുടങ്ങിയ പൊലീസ് ജീപ്പിന്‍റെ ഭാഗങ്ങൾ കയറുകൊണ്ട് കെട്ടിയ നിലയിലായിരുന്നു. അപകടം നടന്നയുടൻ വണ്ടിയിലുണ്ടായിരുന്ന പൊലീസുകാർ കടന്നുകളഞ്ഞെന്ന് പമ്പ് ജീവനക്കാർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us