Advertisment

ക്ഷേത്രപ്രവേശന വിളംബര നോട്ടീസ് വിവാദം; പുരാവസ്തു വകുപ്പ് ഡയറക്ടറെ ചുമതലയില്‍ നിന്ന് നീക്കി ദേവസ്വം ബോര്‍ഡ്

New Update
temple entry notice

തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികാഘോഷത്തിന്റെ നോട്ടീസുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്ന് സാംസ്‌കാരിക പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ബി മധുസൂദനന്‍ നായരെ ചുമതലയില്‍ നിന്ന് നീക്കി ദേവസ്വം ബോര്‍ഡ്. 

Advertisment

ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിന്റേതാണ് തീരുമാനം. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ വാര്‍ഷികാഘോഷത്തിന്റെ നോട്ടീസ് തയ്യാറാക്കിയതില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഡയറക്ടര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87ാം വാര്‍ഷികാഘോഷങ്ങള്‍ക്കായി തയ്യാറാക്കിയ നോട്ടീസാണ് വിവാദമായത്. പരിപാടിയിലെ അതിഥികളായ രാജകുടുംബാംഗങ്ങളെ  രാജ്ഞിമാര്‍ എന്നും തമ്പുരാട്ടിമാര്‍ എന്നും വിശേഷിപ്പിച്ചായിരുന്നു നോട്ടീസ്.

ക്ഷേത്രപ്രവേശനത്തിന് കാരണം രാജാവിന്റെ കരുണയാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലും നോട്ടീസില്‍ ചേര്‍ത്തിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നോട്ടീസ് പിന്‍വലിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിന് പിന്നാലെയാണ് ഡറക്ടറെ നീക്കിയത്.

Advertisment