കൊച്ചുകുടിയിൽ മേരിച്ചേച്ചിയെ തേടി ഇടുക്കി ജില്ലാ കലക്ടർ വീട്ടിലെത്തി

author-image
കൂവപ്പടി ജി. ഹരികുമാര്‍
Updated On
New Update
Gh

ഇടുക്കി: അന്താരാഷ്ട്ര വയോജനദിനത്തിൽ ഇടുക്കി ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർക്കൊപ്പം കലക്ടർ ഷീബാ ജോർജ്ജ് വാഴത്തോപ്പ് 

Advertisment

കൊച്ചുകുടിയിൽ മേരി ജോർജ്ജിനെ കാണാനെത്തി. ജില്ലയിലെ പ്രായമേറിയ സമ്മതിദായകരെ ആദരിയ്ക്കുന്നതിന്റെ ഭാഗമായിരുന്നു കലക്ടറുടെ സന്ദർശനം. 94 വയസ്സുള്ള മേരിച്ചേച്ചിയ്ക്ക് പൊന്നാട ചാർത്തി കലക്ടർ.

Hj

വോട്ടവകാശം ലഭിച്ച കാലം മുതൽ എല്ലാ തിരഞ്ഞെടുപ്പുകളിലും സമ്മതിദാനം കൃത്യമായി വിനിയോഗിച്ചയാളാണ് മേരി ജോർജ്ജ്. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ കൊച്ചുമക്കൾക്കൊപ്പം ബൂത്തിലെത്താൻ കാത്തിരിക്കുകയാണ് ഈ മുതിർന്ന വോട്ടർ. മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് പ്രായമായവരുടെ പ്രതിരോധം എന്നതായിരുന്നു ഈവർഷത്തെ വയോജനദിന പ്രമേയം.

Yh

മുതിർന്ന പൗരന്മാരുടെ ക്ഷേമം മുൻനിർത്തി നടപ്പാക്കുന്ന സർക്കാർ പദ്ധതികൾക്ക് ജനപങ്കാളിത്തം ഉറപ്പാക്കണമെന്നും വയോജനങ്ങളെയും മുതിർന്ന പൗരന്മാരെയും ബഹുമാനിക്കുകയും കരുതുകയും അവരുടെ അനുഭവ പാഠങ്ങളെ ഉൾക്കൊള്ളുകയും ചെയ്യണമെന്നും ഷീബാ ജോർജ്ജ് പറഞ്ഞു.

തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ലത വി.ആർ, ഇടുക്കി തഹസിൽദാർ ഡിക്സി ഫ്രാൻസിസ് എന്നിവരെക്കൂടാതെ തിരഞ്ഞെടുപ്പു വിഭാഗത്തിലെ ഉദ്യോഗസ്ഥരും ജില്ലാ കലക്ടർക്കൊപ്പം ഉണ്ടായിരുന്നു.

Advertisment