New Update
/sathyam/media/post_banners/cEn1bBZgA8ZISq07QtGz.jpg)
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടര്‍മാര്‍ പണിമുടക്കിലേക്ക്. സ്റ്റൈപന്‍റ് വര്‍ധന ഉള്‍പ്പടയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും തങ്ങളെ പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.
Advertisment
ഒപി ബഹിഷ്‌ക്കരിക്കുമെന്നും സെപ്റ്റംബര്‍ 29ന് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്താന്‍ തീരുമാനിച്ചെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പണിമുടക്കില്‍ നിന്നും അത്യാഹിത വിഭാഗത്തെ ഒഴിവാക്കും.
ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ച 30ന് നടക്കും. പ്രതിസന്ധിക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.