കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് പ്രതികളുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി. പി സതീഷ് കുമാര്‍, പി പി കിരണ്‍ എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് നീട്ടിയത്. ഒക്ടോബര്‍ മൂന്ന് വരെയാണ് റിമാന്‍ഡ് നീട്ടിയത്. എറണാകുളം പ്രത്യേക സിബിഐ കോടതിയുടേതാണ് നടപടി. ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇവരെ റിമാന്‍ഡ് ചെയ്തത്.