എലത്തൂർ ട്രെയിൻ തീവെപ്പ്: നടന്നത് ഭീകരവാദ പ്രവർത്തനം, പ്രതി ഷാരൂഖ് സെയ്ഫി മാത്രം; എൻഐഎ കുറ്റപത്രം

ആളെ തിരിച്ചറിയാതിരിക്കാനാണ് ആക്രമണത്തിന് കേരളം തെരഞ്ഞെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെയാണ് സെയ്‌ഫി തീവ്രവാദ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായത്

New Update
sharook saifi

ഡൽഹി: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ എൻഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ഷാരൂഖ് സെയ്ഫിയെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം. നടന്നത് ഭീകരവാദ പ്രവർത്തനമെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. ആളെ തിരിച്ചറിയാതിരിക്കാനാണ് ആക്രമണത്തിന് കേരളം തെരഞ്ഞെടുത്തത്.

 സമൂഹമാധ്യമങ്ങളിലൂടെയാണ് സെയ്‌ഫി തീവ്രവാദ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായത്. പാകിസ്ഥാനിൽ നിന്നുള്ള തീവ്ര നിലപാടുള്ള മതപ്രഭാഷകരെ സെയ്ഫി സമൂഹമാധ്യമങ്ങളിലൂടെ പിന്തുടർന്നിരുന്നു. ജനങ്ങൾക്കിടയിൽ ഭീതി ഉണ്ടാക്കിയശേഷം തിരികെ മടങ്ങാനായിരുന്നു സെയ്‌ഫിയുടെ പദ്ധതി എന്നും എൻഐഎ കുറ്റപത്രത്തിൽ പറയുന്നു.

Advertisment

ഏ​പ്രി​ൽ ര​ണ്ടി​ന് രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് ആ​ല​പ്പു​ഴ -ക​ണ്ണൂ​ർ എ​ക്സി​ക്യൂ​ട്ടി​വ് എ​ക്സ്പ്ര​സി​ലെ ഡി ​വ​ൺ ക​മ്പാ​ർ​ട്ട്മെ​ന്റി​ലെ​ത്തി പ്ര​തി ​യാ​ത്ര​ക്കാ​​രെ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​ത്. ഒരു കുട്ടിയടക്കം മൂന്ന് പേർ മരിക്കുകയും പത്തോളം പേർക്ക് പൊള്ളലേൽക്കുകയും ചെയ്തിരുന്നു.

kannur elathur
Advertisment