ഭക്ഷ്യവിഷബാധ; വളയത്ത് എൽപി സ്‌കൂൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം ഭക്ഷ്യമേളയ്ക്ക് പിന്നാലെ

ഇന്ന് ഉച്ചയോടെയായിരുന്നു വിദ്യാർത്ഥികൾക്ക് ലക്ഷണങ്ങൾ പ്രകടമായത്. ഇതേ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

New Update
food poison school

കോഴിക്കോട്: വളയത്ത് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. പൂവ്വംവയൽ എൽപി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ സ്‌കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചിരുന്നു. ഇവിട നിന്നും ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. 12 കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി. ഇവർക്ക് പുറമേ സ്‌കൂൾ ബസ് ഡ്രൈവർ, പാചക തൊഴിലാളി എന്നിവർക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്.

Advertisment

ഇന്ന് ഉച്ചയോടെയായിരുന്നു വിദ്യാർത്ഥികൾക്ക് ലക്ഷണങ്ങൾ പ്രകടമായത്. ഇതേ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പനി, തലവേദന, വയറിളക്കം, ഛർദ്ദി എന്നിവയാണ് അനുഭവപ്പെടുന്നത്. ഇന്നലെ ഭക്ഷ്യമേളയിൽ നിന്നും കൂട്ടുകറി കഴിച്ചവർക്കാണ് വിഷബാധയുണ്ടായത് എന്നാണ് വിവരം.

വളയത്തെ സർക്കാർ ആശുപത്രിയിൽ ആയിരുന്നു ഇവരെ ആദ്യം പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് വടകര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രക്തപരിശോധനയുൾപ്പെടെ പുരോഗമിക്കുകയാണ്. ആരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നാണ് വിവരം.

kozhikkode
Advertisment