Advertisment

പ്രമേഹരോഗികള്‍ക്ക് ഗുണകരമായ ഒരു വിഭവം പരിചയപ്പെടാം

മധുരമുള്ള പച്ചക്കറിയായ മത്തങ്ങ പ്രമേഹ രോഗികള്‍ക്ക് മരുന്നാക്കാവുന്ന ഒന്നാണ്. മത്തനും മത്തന്‍കുരുവുമെല്ലാം തന്നെ പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് കഴിയ്ക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്നു.

New Update
lkjhgyutrdxg

കൃത്യമായി നിയന്ത്രിച്ച് നിര്‍ത്തിയില്ലെങ്കില്‍ ശരീരത്തിലെ മുഴുവന്‍ അവയവങ്ങളേയും കേടു വരുത്താന്‍ കഴിയുന്ന ഒന്നാണ് പ്രമേഹം. ഭക്ഷണം പ്രമേഹത്തിനുള്ള പ്രധാന കാരണമാണ്. പ്രത്യേകിച്ചും മധുരവും കാര്‍ബോഹൈഡ്രേറ്റുകളും. ഇതിനാല്‍ ഭക്ഷണ നിയന്ത്രണം പ്രധാനവുമാണ്. ചില ഭക്ഷണങ്ങള്‍ പ്രമേഹത്തിന് കാരണമാകുന്നുവെങ്കില്‍ ചിലത് ഇത് കുറയ്ക്കാനും സഹായിക്കുന്നു.

Advertisment

പച്ചക്കറികളും പഴങ്ങളുമെല്ലാം പൊതുവേ പ്രമേഹരോഗികള്‍ക്ക് ഗുണകരമാണ്. ഇതില്‍ തന്നെ മധുരമുള്ള പച്ചക്കറിയായ മത്തങ്ങ പ്രമേഹ രോഗികള്‍ക്ക് മരുന്നാക്കാവുന്ന ഒന്നാണ്. മത്തനും മത്തന്‍കുരുവുമെല്ലാം തന്നെ പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് കഴിയ്ക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്നു.

മത്തങ്ങ ഗ്രേറ്റ് ചെയ്യുക. ഇത് അല്‍പനേരം മൈക്രോവേവില്‍ വച്ച് ആവി കയറ്റുക. പിന്നീട് ഇതിലേയ്ക്ക് ക്യാരറ്റ് ഗ്രേറ്റ് ചെയ്തിടുക. കൂണ്‍ മുറിച്ചിടാം. ഉപ്പും പച്ചമുളകും മഞ്ഞള്‍പ്പൊടിയും ഇതിലേയ്ക്ക് ഇടാം. മുട്ട പൊ്ട്ടിച്ചൊഴിയ്ക്കാം. ഇതിലേയ്ക്ക് മല്ലിയില അരിഞ്ഞിടാം. ഓട്‌സ് പൊടിച്ചെടുത്തത് ഇതിലേയ്ക്കിട്ട് നല്ലതുപോലെ ഇളക്കാം. ഇത് തവയില്‍ ഒഴിയ്ക്കാന്‍ പാകത്തിന് അല്‍പം കട്ടിയുള്ള മിശ്രിതമാക്കുക.

ഇത് തവയില്‍ അല്‍പം നെയ്യ് പുരട്ടി ഇതിന് മുകളില്‍ ഒഴിച്ച് അടച്ച് വച്ച് വേവിച്ചെടുക്കാം. ഇതല്ലെങ്കില്‍ ഇത് മൈക്രോവേവില്‍ വച്ച് ബേക്ക് ചെയ്‌തെടുക്കാം. ​ഏറെ പോഷകം നിറഞ്ഞ ഈ ഭക്ഷണം ആര്‍ക്കും കഴിയ്ക്കാവുന്നതാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നിറഞ്ഞ ഈ വിഭവം പ്രാതലായി കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

#fruits and vegetables-diabetes
Advertisment