കാസർകോട് ജില്ലയിൽ സെപ്തംബർ 19ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു

വിദ്യാഭ്യാസ - സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

New Update
ghtrhkluol.,fdxc

കാസർകോട്: കാസർകോട് ജില്ലയിൽ സെപ്തംബർ 19ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഗണേശ ചതുർഥി പ്രമാണിച്ചാണ് കാസർകോട് ജില്ലയിൽ മാത്രം പൊതു അവധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ - സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Advertisment

ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുർഥി അഥവാ ഗണേശ ചതുർഥിയായി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർഥി ദിവസത്തിലാണ് ഗണേശ ചതുർഥി. ഹൈന്ദവ വിശ്വാസ പ്രകാരം ജ്ഞാനത്തിന്റെയും സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും ദൈവമാണ് ഗണപതി.

vinayaka-chaturthi ganesh-chathurthi
Advertisment