Advertisment

ഇഞ്ചി ഉപയോഗിച്ച് ശരീരഭാരം കുറയ്ക്കുന്നത് എങ്ങനെയെന്ന് നോക്കാം

ദഹനം കൃത്യമായി നടക്കുന്നതിന് ഇഞ്ചി നല്ലതാണ്. കൂടാതെ, ശരീരത്തിലെ ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാനും നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നും കൊഴുപ്പ് അമിതമായി ആഗിരണം ചെയ്യുന്നത് തടയാനും ഇഞ്ചി സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ഇഞ്ചി കഴിക്കുന്നത് വളരെ നല്ലതാണ്.

New Update
nyguhi

ശരീരഭാരം കുറയ്ക്കാന്‍ ഇഞ്ചി ഉപയോഗിക്കുന്നതും നല്ലതാണ്. ഇത് നമ്മളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ വളരെയധികം സഹായിക്കുന്നുണ്ട്. മെറ്റബോളിസം വര്‍ദ്ധിക്കുമ്പോഴാണ് നമ്മളുടെ ശരീരത്തില്‍ നിന്നും കാലറീസ് അമിതമായി എരിഞ്ഞ് പോകുന്നതും. അതുപോലെ, ഇഞ്ചി കഴിക്കുമ്പോള്‍ നമ്മള്‍ക്ക് വിശപ്പ് കുറയുന്നതായി അനുഭവപ്പെടാം.

Advertisment

ഇത് അമിതമായി കഴിക്കുന്നത് തടയാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ നല്ലപോലെ ദഹനം കൃത്യമായി നടക്കുന്നതിന് ഇഞ്ചി നല്ലതാണ്. കൂടാതെ, ശരീരത്തിലെ ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാനും നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നും കൊഴുപ്പ് അമിതമായി ആഗിരണം ചെയ്യുന്നത് തടയാനും ഇഞ്ചി സഹായിക്കുന്നു. അതിനാല്‍ തന്നെ ശരീരഭാരം കുറയ്ക്കാന്‍ ഇഞ്ചി കഴിക്കുന്നത് വളരെ നല്ലതാണ്.

വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ് ഇഞ്ചി ചായ. ഈ ഇഞ്ചിച്ചായ തയ്യാറാക്കാന്‍ ആദ്യം തന്നെ ഒരു ഗ്ലാസ്സ് വെള്ളം അടുപ്പത്ത് വെക്കുക. ഇത് നന്നായി തിളച്ച് വരുമ്പോള്‍ നിങ്ങള്‍ക്ക് ഇതിലേയ്ക്ക് ചതച്ച് വെച്ചിരിക്കുന്ന ഇഞ്ചി ചേര്‍ക്കേണ്ടത് അനിവാര്യമാണ്. ഇഞ്ചി ചേര്‍ത്ത് നല്ലപോലെ തിളപ്പിച്ച് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഇത് കുടിക്കാവുന്നതാണ്.

നമ്മള്‍ വെള്ളം തിളപ്പിച്ച് കുടിക്കാന്‍ എടുക്കാറുണ്ട്. ഇത്തരത്തില്‍ വെള്ളം തിളപ്പിച്ച് വെക്കുമ്പോള്‍ അതില്‍ കുറച്ച് ഇഞ്ചിയും ചേര്‍ത്ത് തിളപ്പിച്ചാല്‍ അത് കൂടുതല്‍ നല്ലതായിരിക്കും. ഇത് ദിവസനേ കുടിച്ചാല്‍ നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിക്കാന്‍ ഇത് സഹായിക്കുന്നു. അതുപോലെ തന്നെ, നിങ്ങള്‍ക്ക് നെഞ്ചെരിച്ചില്‍ എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് അകറ്റാനും ഈ വെള്ളം കുടിക്കുന്നത് സഹായിക്കുന്നുണ്ട്.

#ginger-for-weight-loss
Advertisment