Advertisment

പവൻ വില 45,000 ത്തിലേക്ക്; സംസ്ഥാനത്ത് വീണ്ടും ഉയർന്ന് സ്വർണവില

തുടർച്ചയായ കുറവിന് ശേഷം കഴിഞ്ഞ മാസം മുതലാണ് സംസ്ഥാനത്ത് സ്വർണവില വർദ്ധിക്കാൻ ആരംഭിച്ചത്.

New Update
gold 345

എറണാകുളം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധന. പവന് 320 രൂപയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 44,760 രൂപയായി. 5,595 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഗ്രാമിന് ഇന്ന് 40 രൂപയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കൂടുന്നത്. ഇന്നലെ സ്വർണം ഗ്രാമിന് 10 രൂപ വർദ്ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വർദ്ധനവ്. തുടർച്ചയായ വർദ്ധനയ്ക്ക് ശേഷം തിങ്കളാഴ്ച സ്വർണവില കുറഞ്ഞിരുന്നു.

തുടർച്ചയായ കുറവിന് ശേഷം കഴിഞ്ഞ മാസം മുതലാണ് സംസ്ഥാനത്ത് സ്വർണവില വർദ്ധിക്കാൻ ആരംഭിച്ചത്. ഒരു പവൻ സ്വർണം 45,900 രൂപ കടന്നിരുന്നു. ഇതിന് പിന്നാലെ നേരിയ തോതിൽ വില കുറയാൻ ആരംഭിക്കുകയായിരുന്നു. ഇസ്രായേൽ- ഹമാസ് പോരാട്ടം ആണ് നിലവിൽ സ്വർണ വില ഉയരാൻ കാരണം. പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് ആവശ്യം വർദ്ധിച്ചിരുന്നു. ഇതാണ് വില വർദ്ധിക്കാൻ കാരണം ആയത്.

#gold price kerala
Advertisment