Advertisment

രണ്ടാം സസ്പെൻഷൻ കിട്ടിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഗുരുതര ആരോപണങ്ങളുള്ള വിവാദ ഹർജി പിൻവലിക്കാൻ ഐ.ജി ലക്ഷ്മൺ. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അസാധാരണ ഭരണഘടനാ അതോറിറ്റിയുണ്ടെന്ന ഹർജി താൻ അറിയാതെയെന്നും ലക്ഷ്മൺ. സർക്കാരിനെ പിണക്കാതിരിക്കാനുള്ള ഐ.ജിയുടെ അടവെന്ന് വിലയിരുത്തൽ.

ആരോപണങ്ങൾ വിവാദമായതോടെ ഹർജിയിലെ പരാമർശങ്ങൾ തന്റെ അറിവോടെയല്ലെന്നും ചികിത്സയിലായിരുന്നതിനാൽ അഭിഭാഷകനാണ് ഹർജി നൽകിയതെന്നും ലക്ഷ്‌മൺ വിശദീകരിച്ചു. വിവാദ ഹർജി പിൻവലിക്കുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറിക്ക് കത്തും നൽകി.

hgfdxfghjkl;'lkjhgfdfghjkl;

കൊച്ചി: രണ്ടാം സസ്പെൻഷൻ കിട്ടിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഗുരുതര ആരോപണങ്ങളുള്ള വിവാദ ഹർജി പിൻവലിക്കാൻ നടപടിയെടുത്ത് ഐ.ജി ലക്ഷ്മൺ. വ്യാജ പുരാവസ്തുക്കളുപയോഗിച്ചു മോൻസൺ മാവുങ്കൽ സാമ്പത്തിക തട്ടിപ്പു നടത്തിയ കേസിൽ തന്നെ പ്രതി ചേർത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയിരുന്ന ഹർജിയാണ് പിൻവലിക്കാൻ ഐ.ജി ലക്ഷ്‌മൺ അനുമതി തേടിയത്.

ഹർജിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളിൽ മദ്ധ്യസ്ഥത വഹിക്കാനും തർക്കങ്ങൾ ഒത്തുതീർക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അസാധാരണ ഭരണഘടനാ അതോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്നും ഹൈക്കോടതി പല ആർബിട്രേറ്റർമാർക്ക് പരിഹരിക്കാൻ നൽകുന്ന തർക്കങ്ങൾ പരിഹരിക്കുന്നത് ഇവരാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. തനിക്കെതിരെ കേസെടുത്തതു പോലും തിരശീലയ്ക്കു പിന്നിൽ കളിക്കുന്ന ഈ അദൃശ്യ കരങ്ങളുടെയും ഭരണഘടനാതീതമായ ബുദ്ധിയുടെയും ഇടപെടലാണെന്നും ലക്ഷ്‌മണിന്റെ ഹർജിയിൽ പറഞ്ഞിരുന്നു. ആരോപണങ്ങൾ വിവാദമായതോടെ ഹർജിയിലെ പരാമർശങ്ങൾ തന്റെ അറിവോടെയല്ലെന്നും ചികിത്സയിലായിരുന്നതിനാൽ അഭിഭാഷകനാണ് ഹർജി നൽകിയതെന്നും ലക്ഷ്‌മൺ വിശദീകരിച്ചു. വിവാദ ഹർജി പിൻവലിക്കുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറിക്ക് കത്തും നൽകി. തുടർന്നാണ് ഹർജി പിൻവലിക്കാൻ ഹൈക്കോടതിയുടെ അനുമതി തേടി അപേക്ഷ നൽകിയത്. നേരത്തെ ഹാജരായ അഭിഭാഷകനെ മാറ്റി മറ്റൊരു അഭിഭാഷനെ നിയോഗിച്ചിട്ടുമുണ്ട്.  

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ഹൈക്കോടതിയിൽ നൽകിയ ഹർജി തന്റെ അറിവോടെയല്ലെന്നും അഭിഭാഷകൻ നോബിൾ മാത്യു തയ്യാറാക്കിയതാണെന്നും വിശദീകരിച്ചീൻി ചീഫ് സെക്രട്ടറിക്ക് ഐ.ജി ജി.ലക്ഷ്മൺ കത്തു നൽകിയിരുന്നത്. ആയുർവേദ ചികിത്സയിലായിരുന്നതിനാൽ ഹർജിയിലെ വിവരങ്ങൾ വായിച്ചു നോക്കാൻ കഴിഞ്ഞില്ല. ഹർജി താൻ കണ്ടിട്ടുമില്ല. മാദ്ധ്യമങ്ങളിലൂടെയാണ് വിവാദ ഉള്ളടക്കം അറിഞ്ഞത്. അപ്പോൾ തന്നെ ഹർജി പിൻവലിക്കാനും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാമർശങ്ങൾ ഒഴിവാക്കാനും നിർദ്ദേശിച്ചെന്നും ചീഫ് സെക്രട്ടറി ഡോ.വി.വേണുവിനെ ലക്ഷ്മൺ അറിയിച്ചിരുന്നു. ഗുരുതര അച്ചടക്ക ലംഘനം നടത്തിയതിന് ലക്ഷ്മണിനെതിരെ നടപടിക്ക് സർക്കാർ നീക്കം തുടങ്ങിയതിന് പിന്നാലെയാണ് ലക്ഷ്മണിന്റെ നീക്കങ്ങൾ.

അതേസമയം കേസിൽ ഐ.ജി ലക്ഷ്‌മണിന് നേരത്തെ അനുവദിച്ച ഇടക്കാല മുൻകൂർ ജാമ്യം ഹൈക്കോടതി ഇന്നലെ സ്ഥിരപ്പെടുത്തി. നേരത്തെ ഹർജി പരിഗണിച്ച സിംഗിൾബെഞ്ച് ലക്ഷ്ൺ ചോദ്യം ചെയ്യലിന് ഹാജരാകാനും അറസ്റ്റ് ചെയ്താൽ നിശ്ചിത തുകയുടെ ബോണ്ട് ഉറപ്പാക്കി അന്വേഷണ ഉദ്യോഗസ്ഥൻ ജാമ്യത്തിൽ വിടാനും ഇടക്കാല ഉത്തരവു നൽകിയിരുന്നു. ഇതനുസരിച്ച് ചോദ്യം ചെയ്യലിന് ഹാജരായ ലക്ഷ്മണിനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. ഇടക്കാല ഉത്തരവു പാലിച്ച സാഹചര്യത്തിൽ ഇടക്കാല ജാമ്യം സ്ഥിരപ്പെടുത്തണമെന്ന് ലക്ഷ്‌മണിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്നാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് മുൻകൂർ ജാമ്യം സ്ഥിരപ്പെടുത്തിയത്.

#govt-to-take-action-against-i-g-lakshmana
Advertisment