New Update
/sathyam/media/media_files/rxiHUHC90TFlAr9I3qx0.webp)
ആലപ്പുഴ: വാടയ്ക്കൽ കടപ്പുറത്ത് എച്ച് സലാം എംഎൽഎയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായ സംഭവത്തിനു പിന്നാലെ സ്ഥലത്തെത്തിയപ്പോഴാണ് സലാമിനെതിരെ ജനരോഷം ഉയർന്നത്. എംഎൽഎയെ നാട്ടുകാർ തടഞ്ഞു വച്ചു. ബൈപ്പാസിലെ വാഹനങ്ങളും മത്സ്യത്തൊഴിലാളികൾ തടഞ്ഞു.
Advertisment
ഇന്ന് ഉച്ചയോടെയാണ് പുന്നപ്ര സ്വദേശിയായ സൈറസിനെ കടലിൽ കാണാതായത്. രാവിലെ വള്ളത്തിൽ മത്സ്യബന്ധനത്തിനു പോയപ്പോഴാണ് സൈറസിനെ കാണാതായത്. ഉച്ചയോടെ സൈറസ് സഞ്ചരിച്ച വള്ളം കരയ്ക്കടിഞ്ഞിരുന്നു.
പിന്നാലെ പൊലീസിലും ഫിഷറീസ് വകുപ്പിലും അറിയിച്ചെന്നും എന്നാൽ തിരച്ചിൽ വൈകിയെന്നുമായിരുന്നു നാട്ടുകാരുടെ പരാതി. വൈകീട്ട് 6.30ഓടെയാണ് ഫഷറീസ് ബോട്ട് തിരച്ചിലിനായി എത്തിച്ചതെന്നും നാട്ടുകാർ ആരോപിച്ചു.