/sathyam/media/media_files/lKEsijCWm21YcFwZwNM7.jpg)
ആലുവയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം കേരളത്തിന്റെ മനസ്സാക്ഷിയിലുണ്ടാക്കിയ നടുക്കം ഇതുവരെ വിട്ടു മാറിയിട്ടില്ല. കേസിലെ പ്രതിയായ അസ്ഫാക് ആലത്തിന് തൂക്കുകയറും കിട്ടിക്കഴിഞ്ഞു. എറണാകുളം പോക്‌സോ കോടതിയാണ് പ്രതിക്ക് തൂക്കുകയര്‍ വിധിച്ചത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാല്‍ക്കാരം ചെയ്യത് കൊന്ന അസ്ഫാക്കിന്റെ ലൈഗികാവയവം പ്രഗല്‍ഭരായ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ശസ്ത്രക്രിയ ചെയ്ത് നീക്കിയതിനു ശേഷം.. ഒറ്റക്ക് ഒരു സെല്ലില്‍ അടച്ച് 24 മണിക്കൂറും ബ്ലു ഫിലിം കാണാന്‍ വിടനം എന്നാണ് ഹരീഷ് പേരടി പറയുന്നത്.
ഹരീഷ് പേരടിയുടെ വാക്കുകള്‍:
''സംസ്ഥാന രൂപികരണത്തിനുശേഷം കേരളത്തില്‍ 26 തൂക്കികൊലകള്‍ നടന്നത്രേ...1991-ലെ റിപ്പര്‍ ചന്ദ്രന്റെ വധശിക്ഷക്ക് ശേഷം 32 വര്‍ഷങ്ങളായി കേരളത്തില്‍ വധശിക്ഷ നടപ്പിലായിട്ടില്ലന്നാണ് അറിവ്... പക്ഷെ കേരളത്തിലെ പൂജപ്പുര, വിയ്യൂര്‍, കണ്ണൂര്‍ എന്നി മൂന്ന് ജയിലുകളിലായി 16 പേര്‍ വധശിക്ഷ കാത്ത് വര്‍ഷങ്ങളായി സുഖവാസത്തിലാണത്രേ... വിധിന്യായത്തിലെ അക്ഷരങ്ങള്‍ കൊണ്ട് കൊന്നാലും ആ പ്രതികള്‍ പിന്നെയും വര്‍ഷങ്ങള്‍ ജീവിക്കുമെന്നതാണ് നിലവിലെ യാഥാര്‍ത്ഥ്യം... പിന്നെയെന്തിനാണ് ഇങ്ങിനെയൊരു വിധിയും അതിന്റെ പേരിലൊരു തര്‍ക്കവും എന്ന് എനിക്കറിയില്ല... ഇനി എന്റെ സ്വപ്നത്തിലെ വിധി.. അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാല്‍ക്കാരം ചെയ്യത് കൊന്ന ഇവന്റെ ലൈഗികാവയവം പ്രഗല്‍ഭരായ ഡോക്ടര്‍സിന്റെ സാന്നിധ്യത്തില്‍ ശസ്ത്രക്രിയ ചെയ്ത് നീക്കിയതിനു ശേഷം..ഒറ്റക്ക് അവനെ ഒരു സെല്ലില്‍ അടച്ച് 24 മണിക്കൂറും ബ്ലു ഫിലിം കാണാന്‍ വിടുക ...രണ്ട് ദിവസത്തിനുള്ളില്‍ അവന്‍ ഹാര്‍ട്ടറ്റാക്ക് വന്ന് മരിച്ചോളും...വധശിക്ഷയെ എതിര്‍ക്കുന്ന ബുദ്ധിജീവികള്‍ക്ക് അനുശോചനം രേഖപ്പെടുത്താനും അവസരമായി.''
അതേസമയം പോക്‌സോ കോടതിയുടെ വിധി അതുപോലെതന്നെ നടപ്പിലാക്കാനാണ് സാധ്യതയെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. സ്വാഭാവികമായും കോടതികളിലേക്ക് അപ്പീല്‍ പോകുമെങ്കിലും പ്രസ്തുത അപ്പീലുകളില്‍ മേല്‍കോടതികളുടെ തീര്‍പ്പ് ഒട്ടും വൈകാനിടയില്ല. കീഴ് കോടതി ഉത്തരവു ശരിവെച്ച് വൈകാതെതന്നെ ശിക്ഷ നടപ്പാക്കാനുള്ള സാധ്യതയാണു ഈ കേസിനുള്ളതെന്നാണ് അവര്‍ പറയുന്നതും. ഏകദേശം ഒരു വര്‍ഷത്തിനകം കേസ് നടപടികള്‍ പൂര്‍ത്തിയാക്കാനാണു സാധ്യതയെന്നും നിയമവിരുദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കൊലപ്പെടുത്തിയ ഈ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസുകളില്‍ വധശിക്ഷ നിര്‍ബന്ധമല്ല. അതേസമയം ഈ കേസ് തികച്ചും വ്യത്യസ്തമാണെന്നാണു നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നത്. സമൂഹത്തില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വളരെ ക്രൂരവും പൈശാചികവുമായ ഈ കൃത്യത്തിന് പരമാവധി ശിക്ഷയെന്ന് വിധിച്ച വിചാരണകോടതി തീരുമാനത്തില്‍ ഇടപെടാന്‍ മേല്‍ക്കോടതികള്‍ തയാറാകില്ലെന്നാണ് നിയമവിദഗ്ധര്‍ നല്‍കുന്ന സൂചനകള്‍. ബലാല്‍സംഗം മാത്രമാണെങ്കില്‍ മരണശിക്ഷ ഒഴിവായേനെ. എന്നാല്‍, കൃത്യം മറച്ചുവയ്ക്കാനും തെളിവുനശിപ്പിക്കാനും പ്രതി നടത്തിയതു അതിക്രൂരവും നിഷ്ഠൂരവുമായ കൊലപാതകമായിരുന്നു. ഇത്രയും നിഷ്ഠൂരമായ രീതിയില്‍ ഒരു പിഞ്ചു ജീവന്‍ ഇല്ലാതാക്കിയ പ്രതി ഏതൊരുവിധ ദയയും അര്‍ഹിക്കുന്നില്ലെന്ന കിഴക്കോടതി വിധിയെ മേല്‍ കോടതികള്‍ അംഗീകരിക്കുമെന്ന് തന്നെയാണ് നിയമവിരുദ്ധര്‍ കരുതുന്നത്.
വധശിക്ഷയ്ക്കെതിരേ പ്രതി വൈകാതെതന്നെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് സൂചനകള്‍. ഈ അപ്പീലില്‍ മൂന്നുമാസത്തിനകം ഹൈക്കോടതി തീരുമാനമെടുക്കാന്‍ സാധ്യതയുണ്ടെന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. സുപ്രീംകോടതിയും തീരുമാനം വൈകിപ്പിക്കാന്‍ സാധ്യതയില്ലെന്നും നിയവൃത്തങ്ങള്‍ക്കിടയില്‍ ചര്‍ച്ചയുണ്ട്. അതിന് പിന്നാലെ രാഷ്ട്രപതി ദയാഹര്‍ജി തള്ളിയാല്‍ കുറ്റവാളിയുടെ മരണ ശിക്ഷ നടപ്പാക്കാനുള്ള സാഹചര്യമൊരുങ്ങുമെന്നും കരുതപ്പെടുന്നു.
പോക്സോ കേസുകളില്‍ ആദ്യമായാണു വധശിക്ഷ നല്‍കുന്നതെന്ന പ്രത്യേകത ആലുവ കേസിനുണ്ട്. പോക്‌സോ കേസ് ആയതുകൊണ്ടുതന്നെ കേസ് നീട്ടാതെ ശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച് കോടതി തീരുമാനമെടുത്തതും. തന്നെ ഇത്തരം കേസുകളില്‍ ഏറെക്കാലം കഴിഞ്ഞു തീരുമാനമെടുക്കുന്നത് ഉചിതമല്ലെന്ന വാദങ്ങളും ഉയര്‍ന്നിരുന്നു. സമൂഹം മറന്നശേഷം ശിക്ഷ നടപ്പാക്കുന്നതു സമൂഹത്തിനുള്ള താക്കീതാവില്ലെന്നാണ് നിയമവിരുദ്ധരും ചൂണ്ടിക്കാട്ടിയത്. ഇക്കാരണം കൊണ്ടു തന്നെ ആദ്യമായി വധശിക്ഷ വിധിച്ച പോക്‌സോ കേസ് എന്ന നിലയ്ക്ക് ആലുവ കൊലക്കേസിലെ പ്രതി അഫക് ആലത്തിന്റെ മരണ ശിക്ഷ നടപ്പാകുമെന്ന് തന്നെയാണ് നിയമ വിദഗ്ധര്‍ കരുതുന്നതും. കുട്ടികള്‍ക്കെതിരായ അതിക്രമം വര്‍ധിക്കുന്ന സഹചര്യത്തില്‍ സമൂഹത്തിനു നല്‍കുന്ന ശക്തമായ താക്കീതാവും വിധിയെന്നും പൊതുജനങ്ങള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.
കുറ്റപത്രം തയ്യാറാക്കിയതില്‍ കേരള പോലീസിന്റെ മികവും ഈ ഘട്ടത്തില്‍ എടുത്തു പറയേണ്ടതാണ്. പ്രതിക്കു സംശയത്തിന്റെ ആനുകൂല്യം ലഭിക്കാത്തവിധം പഴുതില്ലാത്ത കുറ്റപത്രമാണു പൊലീസ് തയാറാക്കിയത്. എല്ലാതെളിവും ശക്തമായിരുന്നു. അതേസമയം കൃത്യം നടത്തിയതിനു ദൃക്‌സാക്ഷി ഇല്ലെങ്കിലും ശാസ്ത്രീയതെളിവുകള്‍ വലിയൊരു പിടിവള്ളിയായിരുന്നു. മാത്രമല്ല പ്രതി കുട്ടിയുമായി പോകുന്നതു കണ്ടവരുടെ സാക്ഷിമൊഴികളും സിസിടിവി ദൃശ്യങ്ങളും പ്രതിക്കോ പ്രതിയുടെ അഭിഭാഷകനെ ഒരിക്കലും തള്ളിക്കളയാന്‍ സാധിക്കുകയുമില്ല.
അസ്ഫാക് ആലത്തിന്റെവധശിക്ഷ വേഗം നടപ്പിലാകും എന്നുള്ളതിന് സൂചനയായി നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് 2008 ലെ മുംബൈ സ്ഫോടനക്കേസ് പ്രതി അജ്മല്‍ കസബിനെയാണ്. കസബിന്റെ വിചാരണ വേഗം പൂര്‍ത്തിയാക്കി വധശിക്ഷ രണ്ടു വര്‍ഷത്തിനകം നടപ്പിലാക്കുകയും ചെയ്തിരുന്നു. കസബ് വിദേശപൗരനായതിനാല്‍, ചില നടപടിക്രമം പാലിക്കേണ്ടതുണ്ടായിരുന്നു. അതിനാലാണ് രണ്ടുവര്‍ഷം വരെ കസബിന് ജീവന്‍ നീട്ടി കിട്ടിയത്. 2010 മേയില്‍ വിചാരണ കോടതി വധശിക്ഷ വിധിച്ചു. 2011 ഫെബ്രുവരിയില്‍ ഹൈക്കോടതിയും ഒക്ടോബറില്‍ സുപ്രീംകോടതിയും വധശിക്ഷ ശരിവച്ചു. 2012 ആഗസ്റ്റില്‍ പുനഃപരിശോധന ഹര്‍ജിയും നവംബര്‍ അഞ്ചിനു രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതോടെ നവംബര്‍ 21 നു പുലര്‍ച്ചെ കസബിനെ തൂക്കി കൊല്ലുകയായിരുന്നു.