ഇഷ്ടക്കേട് അവൾ പരസ്യമായി പ്രകടിപ്പിച്ചു, അറിഞ്ഞുകൊണ്ട് തൊട്ടത് താങ്കളെ പോലെയൊരാൾക്ക് ചേർന്നതായില്ല: സുരേഷ് ഗോപിക്കെതിരെ ഹരീഷ് പേരടി

കഴിഞ്ഞദിവസം കോഴിക്കോടുവെച്ചാണ് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് സുരേഷ് ​ഗോപി മോശമായി പെരുമാറിയത്.

New Update
suresh gopi hareesh peradi

 മാധ്യമ പ്രവർത്തകയോട് സുരേഷ് ​ഗോപി മോശമായി പെരുമാറിയ സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. സുരേഷ് ഗോപിയുടെ പ്രവൃത്തി അദ്ദേഹത്തേപ്പോലൊരാൾക്ക് ചേർന്നതല്ലെന്ന് ഹരീഷ് പേരടി പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം.

Advertisment

സുരേഷ് ഗോപി ചേട്ടാ... അറിയാതെയാണെങ്കിൽ.. ഒരു തവണ തൊട്ടപ്പോൾ ആ പെൺകുട്ടിയുടെ ഇഷ്ടക്കേട് അവൾ പരസ്യമായി പ്രകടിപ്പിച്ചു... വീണ്ടും അറിഞ്ഞുകൊണ്ട് തൊട്ടത് താങ്കളെ പോലെയൊരാൾക്ക് ചേർന്നതായില്ല... അപ്പോളും ആ പെൺകുട്ടി കൈ തട്ടിമാറ്റി... മകളെപോലെയാണെങ്കിൽ... മക്കളോട് ക്ഷമ ചോദിക്കുന്നത് പുതിയ കാലത്ത് രാഷ്ട്രിയമായി ശരിയാണ്... ആ ശരി താങ്കൾ ചെയ്യുമെന്ന പ്രതീക്ഷയോടെ.. എന്നാണ് ഹരീഷ് പേരടി കുറിച്ചത്.

കഴിഞ്ഞദിവസം കോഴിക്കോടുവെച്ചാണ് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് സുരേഷ് ​ഗോപി മോശമായി പെരുമാറിയത്. ചോദ്യം ചോദിക്കുമ്പോൾ സുരേഷ് ഗോപി മാധ്യമ പ്രവർത്തകയുടെ തോളത്ത് കൈവയ്ക്കുമ്പോൾ മാധ്യമ പ്രവർത്തക അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ അത് വകവയ്ക്കാതെ സുരേഷ് ഗോപി വീണ്ടും ശരീരത്തിൽ സ്പർശിക്കുന്നതോടെ മാധ്യമ പ്രവർത്തക കൈതട്ടിമാറ്റുകയാണ്. സുരേഷ് ഗോപിയുടെ പ്രവൃത്തി വ്യാപകമായ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയത്

suresh gopi kozhikkode
Advertisment