/sathyam/media/media_files/gFzC6I9MK5GFNjrQtf3H.jpg)
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ നഷ്ട പരിഹാരമാവശ്യപ്പെട്ട് ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹര്‍ഷിനയുടെ ആവശ്യം. നിയമസഭാ സമ്മേളനത്തിന് മുന്‍പ് നഷ്ടപരിഹാരം നല്‍കണം ഇല്ലെങ്കില്‍ 13 ന് സമരം തുടങ്ങുമെന്നും ഹര്‍ഷിന പറഞ്ഞു.
വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ ഡോക്ടര്‍മാരുള്‍പ്പെടെ നാല് പേരെ പ്രതി ചേര്‍ത്ത പോലീസ് നടപടിക്ക് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഹര്‍ഷിന സമരം അവസാനിപ്പിച്ചത്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, മതിയായ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഹര്‍ഷിനയുടെ സമരം. കേസില്‍ മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരം രണ്ട് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
2017 നവംബര്‍ 30നാണ് ഹര്‍ഷിനയുടെ പ്രസവശസ്ത്രക്രിയ നടന്നത്. ഹര്‍ഷിനയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐഎംസിഎച്ചില്‍ പ്രസവ ശസ്ത്രക്രിയക്ക് വിധേയമാക്കിയ സംഘത്തിലെ രണ്ട് ഡോക്ടര്‍മാരേയും രണ്ട് നേഴ്‌സുമാരേയും പ്രതി ചേര്‍ത്താണ് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന് പിന്നാലെ ഇവരുടെ അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാന്‍ അന്വേഷണ സംഘം നീക്കവും തുടങ്ങിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ അന്വേഷണസംഘത്തിന് മുമ്പില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതികള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us