കത്രിക കുടുങ്ങിയ സംഭവം; ഹർഷിന സമരം അവസാനിപ്പിക്കുന്നു, തീരുമാനം പ്രതിപ്പട്ടിക സമർപ്പിച്ച സാഹചര്യത്തിൽ

കേസിൽ പ്രതിചേർക്കപ്പെട്ട നാല് ആരോഗ്യ പ്രവർത്തകർക്ക് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകുന്നതിന് ഇന്ന് നോട്ടീസ് നൽകും.

New Update
harshina protest

കോഴിക്കോട്: പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന സമരം അവസാനിപ്പിക്കുന്നു. കേസിൽ പ്രതിപ്പട്ടിക സമർപ്പിച്ച സാഹചര്യത്തിലാണ് നടപടി. തുടർ പരിപാടികൾ പ്രഖ്യാപിയ്ക്കാൻ 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് തീരുമാനം. 104 ദിവസമായി ഹര്‍ഷിന സമരത്തിലാണ്.

Advertisment

അതേസമയം, കേസിൽ പ്രതിചേർക്കപ്പെട്ട നാല് ആരോഗ്യ പ്രവർത്തകർക്ക് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകുന്നതിന് ഇന്ന് നോട്ടീസ് നൽകും. ഡോ. രമേശൻ, ഡോ ഷഹന, നഴ്സിംഗ് ഓഫീസർ രഹന, സ്റ്റാഫ് നഴ്സ് മഞ്ജു എന്നിവരാണ് പ്രതികൾ. പ്രതികളെ ചോദ്യം ചെയ്തതിനു ശേഷമാകും പ്രോസിക്യൂട്ട് ചെയ്യാനുള്ള അപേക്ഷ നൽകുക. ഇക്കാര്യത്തിൽ പൊലീസ് നേരത്തെ നിയമോപദേശം തേടിയിട്ടുണ്ട്.

kozhikkode harshina-case
Advertisment