Advertisment

അട്ടപ്പാടി മധു കേസ്; ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു

പ്രതികളെ 7 വർഷം തടവിനാണ് വിചാരണ കോടതി ശിക്ഷിച്ചത്.

New Update
madhu case accuse.jpg

അട്ടപ്പാടി മധു കേസിലെ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു. കേസിലെ മറ്റ് 12 പ്രതികളുടെ ഇടക്കാല ഹർജി കോടതി തള്ളി. മണ്ണാർക്കാട് എസ്‌സി – എസ്‌ടി കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് നടപടി.

Advertisment

പ്രതികളെ 7 വർഷം തടവിനാണ് വിചാരണ കോടതി ശിക്ഷിച്ചത്. ശിക്ഷ മരവിപ്പിച്ചതിനാൽ അപ്പീലിൽ വിധി പറയുന്നത് വരെ ഒന്നാം പ്രതി ഹുസൈന് ജാമ്യത്തിൽ പുറത്തിറങ്ങാൻ കഴിയും. അപ്പീൽ ഹർജിയിൽ കോടതി പിന്നീട് വാദം കേൾക്കും.

ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും പാലക്കാട് റവന്യു ജില്ലാ പരിധിയിൽ കിടക്കരുതെന്ന നിബന്ധനയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. കുറ്റകൃത്യത്തിന്റെ ആദ്യഘട്ടത്തിൽ ഹുസ്സൈൻ ഉണ്ടായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

 

#madhu case
Advertisment