രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടത് ഏറെ പ്രധാനപ്പെട്ടൊരു കാര്യമാണ്. രോഗപ്രതിരോധശേഷി കൂട്ടാന്‍ ആരോഗ്യകരമായ ഭക്ഷണക്രമം പിന്‍തുടരേണ്ടതുണ്ട്.നെല്ലിക്ക കഴിക്കുന്നത് പതിവാക്കാം. വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ നെല്ലിക്ക രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വലിയ ഗുണം ചെയ്യും.
നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളും കഴിക്കുന്നത് ശീലമാക്കാം, ഇവയില്‍ ആന്റിഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
ബദാം, കശുവണ്ടി, പിസ്ത, വാല്‍നട്‌സ് തുടങ്ങിയവയില്‍ വിറ്റാമിനുകളും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവയും പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ഭക്ഷണത്തില്‍ ബട്ടര്‍ മില്‍ക്ക് ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. കിവിപ്പഴം കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും.നമ്മുടെ ഭക്ഷണത്തില്‍ പതിവായുള്ള വെളുത്തുള്ളിയും രോഗപ്രതിരോധ ശേഷി കൂട്ടുന്ന ഒന്നാണ്.