ലൈംഗിക അതിക്രമ പരാതിയില്‍ ‘മല്ലു ട്രാവലര്‍’ ഷാക്കിറിന് ഇടക്കാല മുന്‍കൂര്‍ജാമ്യം

നിലവില്‍ വിദേശത്തുള്ള സാക്കിര്‍ കേരളത്തിലെത്തുമെന്ന് അഭിഭാഷകന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. 

New Update
shakir mallu traveller

കൊച്ചി : സൗദി പൗരയായ യുവതിയുടെ പീഡന പരാതിയില്‍ മല്ലു ട്രാവലര്‍ എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ ഷാക്കിര്‍ സുബ്ഹാന് ഇടക്കാല മുന്‍കൂര്‍ ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. സംസ്ഥാനം വിട്ടു പോകാന്‍ പാടില്ല, പാസ്‌പോര്‍ട്ട് ഹാജരാക്കണം എന്നും കോടതി നിര്‍ദേശം നല്‍കി.

Advertisment

നിലവില്‍ വിദേശത്തുള്ള സാക്കിര്‍ കേരളത്തിലെത്തുമെന്ന് അഭിഭാഷകന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13 ന് എറണാകുളത്തെ ഹോട്ടലില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഏറെ നാളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്.

ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലര്‍ ഷക്കീര്‍ സുബാന്‍ ഹോട്ടലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പിന്നീട് പ്രതിശ്രുത വരന്‍ പുറത്തേക്ക് പോയി. ഈ സമയത്ത് ഷക്കീര്‍ സുബാന്‍ പീഡന ശ്രമം നടത്തിയെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്.

mallu traveler mallu traveller
Advertisment