Advertisment

പോലീസിലെ തിരുത്തൽവാദിയായ ഐ.പി.എസ് ഉദ്യോഗസ്ഥൻ ജയനാഥിന് ഒടുവിൽ നീതികിട്ടി. തെറ്റുകൾ ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് തടഞ്ഞുവച്ചിരുന്ന പ്രൊമോഷൻ അനുവദിച്ചു. ഡി.ഐ.ജിയായി സ്ഥാനക്കയറ്റത്തോടെ ക്രൈംബ്രാഞ്ചിൽ നിയമനം. ഉന്നതരുടെ കണ്ണിലെ കരടായ ജയനാഥിന് ഇനി ചുമതല കുറ്റാന്വേഷണത്തിൽ

പോലീസിലെ തിരുത്തൽവാദി എന്നറിയപ്പെടുന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ജെ.ജയനാഥ്. അപ്രിയ സത്യങ്ങൾ തുറന്നുപറഞ്ഞും അഴിമതിക്കെതിരേ പോരാട്ടം നടത്തിയും പോലീസുകാരുടെ ക്ഷേമം ഉറപ്പാക്കിയും സേനയിലെ പ്രിയങ്കരനായ ജയനാഥ് പക്ഷേ ഉന്നത ഉദ്യോഗസ്ഥരുടെ കണ്ണിലെ കരടാണ്.

New Update
sdfghjkl;kljhgfdafghk

തിരുവനന്തപുരം: പോലീസിലെ തിരുത്തൽവാദി എന്നറിയപ്പെടുന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ജെ.ജയനാഥ്. അപ്രിയ സത്യങ്ങൾ തുറന്നുപറഞ്ഞും അഴിമതിക്കെതിരേ പോരാട്ടം നടത്തിയും പോലീസുകാരുടെ ക്ഷേമം ഉറപ്പാക്കിയും സേനയിലെ പ്രിയങ്കരനായ ജയനാഥ് പക്ഷേ ഉന്നത ഉദ്യോഗസ്ഥരുടെ കണ്ണിലെ കരടാണ്. ഏറെക്കാലം എസ്.പി റാങ്കിൽ നിന്ന് ഡി.ഐ.ജിയായുള്ള സ്ഥാനക്കയറ്റം തടഞ്ഞുവച്ചത് ഇക്കാരണത്താലാണ്. എന്നാൽ ജയനാഥിനെതിരേ വകുപ്പുതല അന്വേഷണം നടത്തിയിട്ടും കാര്യമായൊന്നും കണ്ടെത്താൻ കഴിയാതിരുന്തിനാൽ അദ്ദേഹത്തെ സ്ഥാനക്കയറ്റം നൽകി ക്രൈംബ്രാഞ്ചിൽ ഡി.ഐ.ജിയായി നിയമിച്ചിരിക്കുകയാണ്.

Advertisment

പോലീസ് മേധാവിയെ പരിഹസിക്കുന്ന തരത്തിൽ കത്തെഴുതിയതിന് എസ്.പി ജെ.ജയനാഥിന് ഏറെക്കാലമായി തടഞ്ഞുവച്ചിരുന്ന ഡി.ഐ.ജിയായുള്ള സ്ഥാനക്കയറ്റമാണ് അനുവദിച്ചത്. 2007ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ജയ്‌നാഥ്. പൊലീസിലെ തെറ്റായ നടപടികളെ വിമർശിക്കുകയും തിരുത്തലുകൾ നിർദ്ദേശിക്കുകയും ചെയ്തതാണ് ജയ്‌നാഥിനെ ഉന്നത പൊലീസുദ്യോഗസ്ഥരുടെ കണ്ണിലെ കരടാക്കിയത്. ജെ.ജയനാഥ് കെ.എ.പി മൂന്നാം ബറ്റാലിയന്റെ കമൻഡാന്റായിരിക്കെ താൻ നൽകിയ നിർദേശങ്ങൾ പാലിച്ചില്ലെന്ന് കാട്ടി അന്നത്തെ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സർക്കാരിന് കത്ത് നൽകിയിരുന്നു. ശബരിമല ഡ്യൂട്ടി, കോവിഡ് വാർ റൂമിലേക്കുള്ള ഡ്യൂട്ടി എന്നിവ ഏറ്റെടുക്കാൻ വിസമ്മതിച്ചെന്നായിരുന്നു ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിനായി മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്തു. ഇതുകൂടാതെ പൊലീസ് മേധാവിയെ പരിസഹിക്കുന്ന തരത്തിൽ കത്തെഴുതിയതും ഡിജിപി ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്ന് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു.

ജയ്‌നാഥ് അദ്ദേഹത്തിന്റെ ചുമതലകൾ വഹിക്കുന്നതിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും ചുമതലകൾ ഏറ്റെടുക്കാൻ വിസമ്മതിച്ച സയമത്ത് പകരം സംവിധാനം ഒരുക്കിയതിനാൽ ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ലെന്നും അന്വേഷണം നടത്തിയ എസ്. ശ്രീജിത്ത് കണ്ടെത്തി. ഇതേത്തുടർന്ന് അച്ചടക്ക നടപടി അവസാനിപ്പിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് തുടർച്ചയായി സല്യൂട്ട് നൽകുന്നതിനെയും പൊലീസുകാരുടെ അമിത ജോലിക്കെതിരെയും ജയ്‌നാഥ് പ്രതികരിച്ചിരുന്നു. കൊവിഡ് കാലത്തെ ഡ്യൂട്ടിക്കുള്ള കൊവിഡ് വോറിയർ പുരസ്കാരം പോലീസുകാർ പണം നൽകി വാങ്ങണമെന്ന ഉത്തരവിനെയും വിമർശിച്ചു.

കെ.എ.പിമൂന്നാം ബറ്റാലിയൻ കമാൻഡന്റായിരിക്കെ പോലീസ് കാന്റീനുകളിലെ അഴിമതി തുറന്നുകാട്ടിയതാണ് ജെ.ജയനാഥിനെതിരേ തിടുക്കത്തിൽ അന്വേഷണത്തിനും നടപടിക്കുമായി സമിതിയെ നിയോഗിക്കാൻ കാരണമായത്.  

അടൂർ ബറ്റാലിന്റെ ഭാഗമായുള്ള പൊലീസ് ക്യാന്റീനിലെ ക്രമക്കേടുകളും അഴിമതിയും അക്കമിട്ടു നിരത്തി ജയനാഥ് ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു.  ഗോഡൗൺ നിർമാണത്തിൽ തുടങ്ങി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിലും താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിൽ പോലും ക്യാന്റീനുകളിൽ അഴിമതി നടക്കുന്നു. കാന്റീനുകളുടെ പ്രവർത്തനം വിലയിരുത്താൻ സംസ്ഥാന തലത്തിൽ ഒരു സ്ഥിരം സമിതി ആവശ്യമാണെന്നും റിപ്പോർട്ട് ശുപാർശ ചെയ്തിട്ടുണ്ട്. ഇത് ഉന്നതരെ ചൊടിപ്പിച്ചു.

അടൂർ സബ്സിഡിയറി സെൻട്രൽ പൊലീസ് ക്യാന്റീനിൽ 2018-19ൽ ചെലവാകാൻ സാധ്യതയില്ലാത്ത 42,29,956 രൂപയുടെ സാധനങ്ങൾ വാങ്ങിക്കൂട്ടി. അധികാര സ്ഥാനങ്ങളിൽ നിന്നു വാക്കാലുള്ളതും വാട്സ്ആപ്പ് മുഖേനയും നൽകിയ നിർദേശങ്ങളെ തുടർന്നായിരുന്നു ഈ വാങ്ങലുകൾ. ക്യാന്റീൻ സ്റ്റോക്കിൽ 2018-19ൽ വാങ്ങിയ 11,33,777 രൂപയുടെ സാധനങ്ങൾ കാണാനില്ല. ക്യാന്റീൻ സ്റ്റോക്കിൽ കണക്കിൽ പെടാത്ത 2,24,342 രൂപയുടെ സാധനങ്ങൾ എങ്ങനെ എത്തിയെന്നു വ്യക്തമല്ല. ക്യാന്റീനിൽ താൽക്കാലിക ജീവനക്കാരനായിരുന്നയാൾ മറ്റൊരു കമ്പനിയുടെ ഉൽപ്പന്നം വിതരണം ചെയ്യുന്ന കമ്പനിക്കുവേണ്ടിയും പണിയെടുത്തിരുന്നു. ഇക്കാര്യം കണ്ടെത്തിയപ്പോൾ ഇയാളെ പിരിച്ചുവിട്ടു. ഇതിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്. ഇക്കാര്യങ്ങളെല്ലാം പൊലീസ് ആസ്ഥാനത്ത് അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

പ്രതിവർഷം ശരാശരി 15- 20 കോടി രൂപയുടെ വിൽപ്പന മാത്രം നടക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ ക്യാന്റീനുകളിൽ ഒന്നായ അടൂർ പൊലീസ് ക്യാന്റീനിൽ ഇത്രയേറെ രൂപയുടെ ക്രമക്കേടാണ് നടന്നിട്ടുള്ളതെങ്കിൽ മറ്റുള്ള സ്ഥലങ്ങളിലും ഇതുപോലെ പ്രവർത്തനങ്ങൾ നടക്കുന്നു എന്നുവേണം കരുതാൻ. അതുകൊണ്ട് മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഈ ക്രമക്കേടുകൾ അന്വേഷിക്കുന്നതിന് പൊലീസിന് പുറത്തുള്ള ഒരു ഏജൻസിയെ നിയോഗിക്കണമെന്ന് ജയനാഥ് ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തെ പോലീസ് ക്യാന്റീനുകളുടെ നടത്തിപ്പിന് 19 ഇന നിർദേശങ്ങളും അദ്ദേഹം ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പൊതു വിപണിയിലെ എം.ആർ.പിയെക്കാൾ വില കൂട്ടി കാണിച്ച ഡിസ്‌ക്കൗണ്ട് നൽകുന്നുവെന്ന പ്രഹസനം നിർത്തലാക്കണമെന്ന് പറയുന്നുണ്ട്. എ.ജിയെക്കൊണ്ട് ക്യാന്റീൻ കണക്കുകൾ ഓഡിറ്റ് ചെയ്യണം. ക്യാന്റീൻ നടത്തിപ്പിൽ ഒരു ഉദ്യോഗസ്ഥനെയും രണ്ടു വർഷത്തിൽ കൂടുതൽ തുടരാൻ അനുവദിക്കരുത്. സിവിൽ പൊലീസ് ഓഫീസർമാർ മുതലുള്ള ഉദ്യോഗസ്ഥരിൽ നിന്ന് 2150 രൂപ വീതം ശേഖരിച്ച് ആരംഭിച്ച പൊലീസ് ക്യാന്റീൻ അവരുടെ അഭിലാഷങ്ങൾക്ക് അനുസരിച്ചുവേണം പ്രവർത്തിക്കാനെന്നും ഈ നിർദേശങ്ങൾ അനുഭാവപൂർവം പരിണിക്കണമെന്നും ഡി.ജി.പിക്ക് അയച്ച റിപ്പോർട്ടിൽ ജെ.ജയനാഥ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാമാണ് അദ്ദേഹത്തിന് ഡി.ഐ.ജിയാവാനുള്ള അവസരം വൈകിച്ചത്.

IPS j-jayanath
Advertisment