തൃശൂർ: കെ എൻ നാരായണനെ ഐഎൻടിയുസി തൃശൂർ ജില്ലാ വൈസ് പ്രസിഡണ്ടായി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ നോമിനേറ്റ് ചെയ്തു. ജില്ലാ പ്രസിഡന്റ്, സുന്ദരൻ കുന്നത്തുള്ളി അദ്ദേഹത്തെ ഷാൾ അണിയിച്ചു സ്വീകരിച്ചു.
ജനറൽ സെക്രട്ടറിമാരായ ഇ ഉണ്ണികൃഷ്ണൻ, വി എ ഷംസുദ്ദീൻ എന്നിവർ സന്നിഹിതരായിരുന്നു.
കേരള എൻജിഒ അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ്. 2023 ജനുവരി 31ന് തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ നിന്നാണ് അദ്ദേഹം വിരമിച്ചത്. മൂന്നര പതിറ്റാണ്ട് സർവീസുള്ള അദ്ദേഹം, തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 20 വർഷം ഭരണസമിതി അംഗവും, അതിൽ 15 വർഷം പ്രസിഡന്റുമായിരുന്നു.
സഹകരണ സംഘത്തിന്റെ വളർച്ചയ്ക്കും, സർവീസ് സംഘടന പ്രവർത്തന മികവുകൊണ്ടും, ശ്രദ്ധേയമായ പ്രവർത്തനങ്ങൾ അദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. 2011-2016 ൽ,തൃശ്ശൂർ മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിരുന്നു. കോലഴി സ്വദേശിയായ കെ എൻ നാരായണൻ ഇപ്പോൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റി അംഗമാണ്.