/sathyam/media/media_files/BwoOFOEH0L6Ni6Lp0xpJ.webp)
തിരുവനന്തപുരം: പൊ​തു​പ​രി​പാ​ടി​ക്കി​ടെ ജാ​തി​വി​വേ​ച​നം നേ​രി​ട്ടു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ദേ​വ​സ്വം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍. ഭാ​ര​തീ​യ വേ​ല​ന്‍ സൊ​സൈ​റ്റി(​ബി​വി​എ​സ്) സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.
അ​ടു​ത്തി​ടെ ക്ഷേ​ത്ര​ത്തി​ല്‍ പ​രി​പാ​ടി​ക്ക് പോ​യ​പ്പോ​ഴാ​ണ് അ​വ​ഹേ​ള​നം നേ​രി​ട്ട​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​ന​ത്തി​ന് നി​ല​വി​ള​ക്ക് ക​ത്തി​ക്കാ​ന്‍ കൊ​ണ്ടു​വ​ന്ന തി​രി നി​ല​ത്തു​വ​ച്ച ശേ​ഷം എ​ടു​ത്ത് ക​ത്തി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് മ​ന്ത്രി പ​റ​ഞ്ഞ​ത്.
ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന പൂ​ജാ​രി നി​ല​വി​ള​ക്ക് ക​ത്തി​ച്ച ശേ​ഷം സ​ഹ​പൂ​ജാ​രി​ക്ക് തി​രി ന​ല്‍​കി. എ​ന്നാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യാ​ന്‍ ക്ഷ​ണി​ച്ച ത​നി​ക്ക് തി​രി കൈ​മാ​റാ​ന്‍ കൂ​ട്ടാ​ക്കാ​തെ നി​ല​ത്തു​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ത് നി​ല​ത്തു​നി​ന്ന് എ​ടു​ത്ത് ക​ത്തി​ക്കാ​ന്‍ താ​ന്‍ ത​യാ​റാ​യി​ല്ല.
ത​നി​ക്ക് അ​യി​ത്തം ക​ല്‍​പ്പി​ക്കു​ന്ന നി​ങ്ങ​ള്‍, താ​ന്‍ ത​രു​ന്ന പ​ണ​ത്തി​ന് അ​യി​ത്തം ക​ല്‍​പ്പി​ക്കാ​റി​ല്ല​ല്ലോ​യെ​ന്ന് പ്ര​സം​ഗ​മ​ധ്യേ ചോ​ദി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ല്‍ അ​യി​ത്താ​ച​ര​ണം ഇ​ല്ലെ​ങ്കി​ലും ചി​ല​രു​ടെ​യെ​ങ്കി​ലും മ​ന​സി​ല്‍ അ​വ നി​ല​നി​ല്‍​ക്കു​ന്നു. ചി​ല സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ അ​ത് പു​റ​ത്തെ​ടു​ക്കാ​റു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.