/sathyam/media/media_files/ELaLJ5oVv3845VOLUAwC.jpeg)
ഹൊസൂർ: രമണമഹാഋഷിയുടെ സനാതന ഗുരുപരമ്പരയിലേയ്ക്ക് സംന്യാസം സ്വീകരിച്ച് നൊച്ചൂരും. പ്രസിദ്ധ ആദ്ധ്യാത്മിക സത്സംഗാചാര്യനും പ്രഭാഷകനുമായ നൊച്ചൂർ വെങ്കടരാമൻ എന്ന വേദാന്തി തന്റെ പൂർവ്വാശ്രമം ഉപേക്ഷിച്ചു. രമണമഹർഷിയുടെ ഗുരുപാദവഴികളിലൂടെ സംന്യാസം സ്വീകരിച്ച് ശ്രീരമണചരണതീർത്ഥപാദരായി. ജീവിതം ധർമാധിഷ്ഠിതമാകണമെന്നും ആദിശങ്കരന്റെ ധർമപ്രചാരണത്തെ ജീവിതതപസ്യയാക്കി മാറ്റിയാൽ മാത്രമേ ധർമത്തെ പരിപോഷിപ്പിക്കാനാവുകയുള്ളൂവെന്നും വേദാന്തപ്രഭാഷണവേളയിൽ അദ്ദേഹം പണ്ടൊരിയ്ക്കൽ പറയുകയുണ്ടായി.
/sathyam/media/media_files/EFxEpGGQK2aNHZuus8g4.jpeg)
അദ്ദേഹത്തിന്റെ ഭക്തിവേദാന്തത്തിലെ അനുഭൂതിദായകമായ വാക്കുകളെ കേൾകേൾക്കുന്നവർക്ക് ലഭിച്ചിരുന്നത് എന്തെന്നില്ലാത്ത ആത്മശാന്തി ആയിരുന്നു. ഭാഗവതരസാമൃതം നുണയാനായി നൊച്ചൂർ എത്തുന്ന സപ്‌താഹവേദികളിലേയ്ക്ക് ഭാഗവതപ്രിയർ ഒഴുകിയെത്തുമായിരുന്നു. വാക്കുകളുടെ പ്രയോഗത്തിലെ സാരള്യമായിരുന്നു നൊച്ചൂരിന്റെ പ്രത്യേകത. പാലക്കാടായിരുന്നു ജന്മഗേഹം. നൊച്ചൂരിലെ അഗ്രഹാരത്തിൽ നിന്നും ബാല്യത്തിൽത്തന്നെ ജ്ഞാനവിചാര മാർഗ്ഗത്തിൽ സഞ്ചാരിയായി.
ഭക്തിമാർഗ്ഗത്തിലും ജ്ഞാനമാർഗ്ഗത്തിലും പ്രവർത്തിക്കുന്ന മുമുക്ഷുക്കളായവർക്ക് എന്നും മാർഗ്ഗദീപമായിരുന്നുവദ്ദേഹം. സംസ്കൃതത്തിലും തമിഴിലും മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഭാഗവതസപ്താഹം, നാരായണീയം, യോഗവാസിഷ്ഠം, ദേവീതത്ത്വം, ചതുശ്ലോകീ ഭാഗവതം, ഭാഗവതം ഏകാദശസ്കന്ധം,നവയോഗി ഉപാഖ്യാനം, ഉദ്ധവഗീത, പ്രാതസ്മരണാസ്തോത്രം, ശ്രീരമണപരവിദ്യോപനിഷത്, ശ്രീ രമണമഹര്‍ഷി – ജീവിതവും ഉപദേശങ്ങളുംസത്ദര്‍ശനം (ഉള്ളത് നാര്‍പ്പതു), അക്ഷരമണമാലൈ (രമണ ഹൃദയം), രമണഗീത, രമണചരിതം, അരുണാചല പഞ്ചരത്നം,
/sathyam/media/media_files/x6Fgrx9xaKPeik2wPYpO.jpeg)
സാംഖ്യയോഗം (2), കര്‍മയോഗം (3), ജ്ഞാനകര്‍മ്മസംന്യാസയോഗം (4), കര്‍മ്മസംന്യാസയോഗം (5), ധ്യാനയോഗം (6), ജ്ഞാനവിജ്ഞാനയോഗം (7), വിശ്വരൂപദര്‍ശനയോഗം (11), ഭക്തിയോഗം (12), ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം (13), ഗുണത്രയവിഭാഗയോഗം 14), പുരുഷോത്തമയോഗം (15), ദൈവാസുരസമ്പദ് വിഭാഗയോഗം (16), ശിവോഹം, ശങ്കര വൈഭവം, കാശിപഞ്ചകം, ഹസ്താമലകം, നിര്‍വാണഷട്കം, സാധനാപഞ്ചകം, മനീഷാപഞ്ചകം, കൃഷ്ണലീല, രാസോത്സവം, പ്രൊഫ. ജി.ബാലകൃഷ്ണന്‍ നായര്‍ അനുസ്മരണം, ദക്ഷിണാമൂര്‍ത്തി സ്തോത്രം, ഭജഗോവിന്ദം, ആത്മോപദേശശതകം, സ്വാത്മസുഖി (ഉള്ളത് നാല്പത്), ജ്ഞാനധാര, ശ്രുതി ഗീത തുടങ്ങി അദ്ദേഹം കൈവയ്ക്കാത്ത വിഷയങ്ങൾ കുറവായിരുന്നു. വാഗ്‌ദേവതാ കടാക്ഷം കൊണ്ട് അനുഗ്രഹീതനായിരുന്ന അദ്ദേഹം ഭാരതത്തിലുടനീളം നടത്തിയിട്ടുള്ള ഓരോ പ്രഭാഷണങ്ങളും ശ്രദ്ധേയങ്ങളായിരുന്നു.
/sathyam/media/media_files/6Pw63ALZNYk6V5awYk80.jpeg)
പ്രഭാഷകവേഷമഴിച്ചു വച്ച് തലമുണ്ഡനം ചെയ്ത് കാഷായവേഷമണിഞ്ഞ് ഏകദണ്ഡവും കയ്യിലേന്തി നഗ്നപാദനായി പുതിയ കർമ്മയോഗിയായി വഴിമാറിയിരിക്കുന്നു നൊച്ചൂരിപ്പോൾ. ഒക്ടോബർ 19ന് തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിലായിരുന്നു സംന്യാസദീക്ഷാച്ചടങ്ങ്. ഹൊസൂർ ഹൊളെനരസിപ്പുര മഠത്തിൽ രണ്ടു ദിവസം നീണ്ടുനിന്ന ചടങ്ങുകളിൽ ബ്രഹ്മശ്രീ ആംഗരായി രംഗസ്വാമി ദീക്ഷിതരും നല്ലിശ്ശേരി ജംഭൂതനാഥ ഗണപതികളും നേതൃത്വവും കാർമ്മികത്വവും വഹിച്ചു. മഠത്തിലെ ശ്രീമദ് അദ്വയാനന്ദേന്ദ്ര സ്വാമികളാണ് നാമകരണം ചെയ്ത് നൊച്ചൂരിന് ദീക്ഷ നൽകിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us