ഗോഡ്സ്  ഓണ്‍ സി.ഐ.ഒ. കോണ്‍ക്ലേവ്  2023

New Update
33

തിരുവനന്തപുരം:  സി.ഐ.ഓ   കേരളാ ഘടകത്തിന്‍റെ  ‘ഗോഡ്സ് ഓണ്‍ സി.ഐ.ഓ കോണ്‍ക്ലേവ്  (സസപ്തംബര്‍ 23ന്) തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ വച്ച് നടന്നു.ഗൂഗിൾ, സിഫി, സോഹോസ് (sophos),  ബഹുരാഷ്ട്ര കമ്പനികളായ ഗൂഗിള്‍,ടെല്‍,എച്.പി,ടെലക്കോം  വോഡഫോണ്‍,സിഫി,ഐ.ടി സെക്യൂരിറ്റി സൊല്യൂഷന്‍  ദാതാക്കളായ  ഫോര്‍ട്ടിനെറ്റ്,ക്രൌഡ് സ്ട്രൈക്ക്, സെന്റിനല്‍  വണ്‍, സോഫ്ഫോസ്, ഉല്‍പ്പനാധിഷ്ടിത കമ്പനികളായ കോംവാള്‍ട്ട്, മാനേജ്  എഞ്ചിന്‍, സിസ്റ്റം  integratorsആയ സ്കൈലാര്‍ക്ക്, വെര്‍ടെക്സ്, മാഗ്നം, ടെക്നോ ലൈന്‍  തുടങ്ങിയ കമ്പനികളുടെ സി.ഐ.ഒ മാർ പങ്കെടുത്ത  കോണ്ക്ലേവിൽ എം.പി ശശി തരൂർ, എ.ഡി.ജി.പി മനോജ്‌ എബ്രഹാം എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

Advertisment

 കേരള സര്‍ക്കാരിന്‍റെ സൈബര്‍ ഡോം വിഭാഗത്തിന് വേണ്ടി സി.ഐ.ഓ ക്ലബ് നല്‍കുന്ന സേവനങ്ങള്‍ വളരെ വലുതാണെന്ന് ചടങ്ങില്‍ പങ്കെടുത്ത്കൊണ്ട് മനോജ്‌ എബ്രഹാം പറഞ്ഞു. എ.ഐ, ചാറ്റ് ജി.പി.ടി പോലുള്ള പുതിയ സാങ്കേതിക വിദ്യകള്‍ നല്‍കുന്ന വെല്ലുവിളികളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഇനിയും ഐ.ടി രംഗത്ത്‌ ധാരാളം ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ട് എന്ന്  ശശി തരൂര്‍ എം.പി പറഞ്ഞു. 

സാങ്കേതിക വിദ്യ, വിജ്ഞാനം പങ്കിടല്‍,സാംസ്കാരിക കൂട്ടായ്മ  എന്നിവയുടെ സമന്വയമായ  കോണ്‍ക്ലേവില്‍ വിവിധ കമ്പനികള്‍ ഐ.ടി രംഗത്ത്‌ നല്‍കുന്ന തങ്ങളുടെ പുതിയ സേവനങ്ങളെക്കുറിച്ച്  സംസാരിച്ചു.   സി.ഐ.ഓ ക്ലബിന്‍റെ ഉദ്ധേശലക്ഷ്യങ്ങളെക്കുറിച്ച്  അസോസിയേഷന്‍റെ  കേരള ഘടകത്തിന്‍റെ പ്രസിഡണ്ടായ ബി.ശ്രീകുമാര്‍ വിശദീകരിച്ചു. 

എസ്.എഫ്.ഓ ടെക്നോളജീസ്  സി.ഐ.ഓ ആയ പ്രിന്‍സ് ജോസഫ്  സി.ഐ.ഓ ക്ലബിന്‍റെ അടുത്ത വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചു.  സി.ഐ.ഓ അസ്സോസിയേഷന്‍ ഐ.ടി.സര്‍വീസ് ഡയറക്ടര്‍ സുഗീഷ് സുബ്രമണ്യം നന്ദി  അറിയിച്ചു. 

Advertisment