ഡെറ്റോളിന്റെ പൊതുജനാരോഗ്യ കാമ്പയിന്‍ പത്താം സീസണില്‍

New Update
de

കൊച്ചി: ഡെറ്റോളിന്റെ പൊതുജനാരോഗ്യ കാംപെയ്നായ 'ബനേഗ സ്വസ്ഥ് ഇന്ത്യ'യുടെ പത്താം സീസണു തുടക്കം. വിവേചന രഹിതമായ ഏകലോക ശുചിത്വത്തിലാണ് കാമ്പയിന്‍ പത്താംവാര്‍ഷത്തില്‍ ഊന്നല്‍ നല്‍കുന്നത്. ബനേഗ സ്വസ്ഥ് ഇന്ത്യ ഏറ്റവും അഭിമാനകരമായ കാമ്പയിന്‍ ആണെന്നു റെക്കിറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ക്രിസ് ലിച്ച് പറഞ്ഞു.

Advertisment

കാമ്പയിന്‍ സുപ്രധാന നാഴികക്കല്ലാണ് പത്താം സീസണോടെ പിന്നിടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആയുഷ്മന്‍ ഖുറാനയാണ് കാമ്പയിന്‍ അംബാസഡര്‍. മുന്‍വര്‍ഷങ്ങളില്‍ വിവിധ ശുചിത്വ സംരംഭങ്ങളിലൂടെ 850,000 സ്‌കൂളുകളില്‍ കാമ്പയിന് എത്താനായി.

ഓണ്‍ലൈന്‍ ഗെയിമായ ഹൈജീയയ്ക്കൊപ്പം,ആദ്യ പൊതുജനാരോഗ്യ, ശുചിത്വ കേന്ദ്രീകൃത പോഡ്കാസ്റ്റ് സ്വാസ്ഥ്യ മന്ത്രയും കാമ്പയിന്റെ ഭാഗമായി ആരംഭിച്ചു.

Advertisment