രവീന്ദ്രനാഥ ടാഗോര്‍ പീസ് ഫൗണ്ടേഷന്‍ മികച്ച ബാലസംഘടനക്ക് ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീമിന്

New Update
66

തിരുവനന്തപുരം/ കാഞ്ഞങ്ങാട്: മികച്ച ബാലസംഘടനക്കുള്ള പുരസ്‌കാരം വീണ്ടും ചൈല്‍ഡ് പ്രൊട്ടക്റ്റ്  ടീമിന് ലഭിച്ചു.രവീന്ദ്രനാഥ ടാഗോര്‍ പീസ് ഫൗണ്ടേഷന്‍ മികച്ച  ബാലസംഘടനക്ക് ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരമാണ് ഇത്തവണ നേടിയത്.

നവംബര്‍ 14 ശിശുദിനത്തില്‍ തിരുവനന്തപുരം ഭാരത് ഭവനില്‍ കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി , നടന്‍ അലന്‍സിയര്‍ ലോപ്പസ് , ചെറിയാന്‍ ഫിലിപ്പ്  കരമന ജയന്‍ പാലോട് രവി മാങ്കോട് രാധാകൃഷ്ണന്‍ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ച് നിറഞ്ഞ സദസില്‍ കാട്ടാക്കട എംഎല്‍എ ഐ ബി സതീഷില്‍ നിന്നും   ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം  ഭാരവാഹികള്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

Advertisment

66

കഴിഞ്ഞ മാസം ഡോക്ടര്‍ എപിജെ അബ്ദുല്‍ കലാം സ്റ്റഡി സെന്റര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരവും സംഘടന നേടിയിരുന്നു.ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീമിനെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് സി കെ നാസര്‍ കാഞ്ഞങ്ങാട് സംസ്ഥാന ട്രഷറര്‍ ആര്‍ ശാന്തകുമാര്‍ തിരുവനന്തപുരം , വനിതാ കണ്‍വീനര്‍ ഷൈനി കൊച്ചു ദേവസ്വി തൃശൂര്‍,  എക്‌സിക്യൂട്ടീവ് അംഗങ്ങളായ വിഷാല്‍ ആലപ്പുഴ , റജീന മഹീന്‍ തിരുവനന്തപുരം. സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഡാനി, ഷൈദ പര്‍വീണ്‍ കണ്ണൂര്‍, ഇകെ കാദര്‍  ചെറുവത്തൂര്‍ എന്നിവരും വിവിധ ജില്ലകളിലെ പ്രതിനിധികളും  പങ്കെടുത്തു.

കഴിഞ്ഞ ഏഴ്  വര്‍ഷമായി കുട്ടികളുടെ മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന അംഗീകാരങ്ങള്‍ പുരസ്‌കാരങ്ങള്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീമിന്റെ  പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകുമെന്ന് പുരസ്‌കാരം നല്‍കിയ സംഘടനക്ക് നന്ദി പറഞ്ഞ് കൊണ്ട് സംസ്ഥാന പ്രസിഡന്റ് സി കെ നാസര്‍ പറഞ്ഞു.

Advertisment