വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം; ഈ മാസം എട്ട് മുതൽ അപേക്ഷിക്കാം

ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂർത്തിയായവർക്ക് പേര് ചേർക്കാവുന്നതാണ്.

New Update
election 333

തിരുവനന്തപുരം: വോട്ടർപ്പട്ടികയിൽ സെപ്റ്റംബർ എട്ട് മുതൽ പുതുതായി പേരു ചേർക്കാം. പേര് ചേർക്കുന്നതിനായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 23നാണ്.

Advertisment

അന്തിമ പട്ടിക ഒക്ടോബർ 16-നാണ് പ്രസിദ്ധീകരിക്കുക.  Sec.kerala.gov.in സൈറ്റിൽ ലോഗിൻ ചെയ്താണ് അപേക്ഷ നൽകേണ്ടത്. ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂർത്തിയായവർക്ക് പേര് ചേർക്കാവുന്നതാണ്. കരട് പട്ടിക ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലും വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും പ്രസിദ്ധീകരിക്കും. sec.kerala.gov.in എന്ന സൈറ്റിലും ലഭ്യമാകും.

പട്ടികയിലെ വിവരങ്ങളിൽ തിരുത്തലുകൾ ഉണ്ടെങ്കിൽ ഓൺലൈനിലൂടെ അപേക്ഷിക്കാം. പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിന് ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് പ്രിൻ്റ് ഔട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നൽകണം.

തദ്ദേശ ഉപതിരഞ്ഞെടുപ്പിനും 2025ലെ തിരഞ്ഞെടുപ്പിനും ആവശ്യമായ ഭേദഗതികളോടെ ഈ പട്ടിക ഉപയോഗിക്കും. അക്ഷയകേന്ദ്രം, അംഗീകൃത ജനസേവന കേന്ദ്രം എന്നിവ മുഖേനയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റികളില്‍ അതത് സെക്രട്ടറിമാരും കോര്‍പറേഷനില്‍ അഡിഷനല്‍ സെക്രട്ടറിയുമായാണ് ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫീസര്‍. ഇലക്‌റല്‍ റജിസ്‌ട്രേഷന്‍ ഓഫീസറുടെ തീരുമാനത്തിനെതിരെ ഉത്തരവ് തീയതി മുതല്‍ 15 ദിവസത്തിനകം അപ്പീല്‍ നല്‍കാം. തദ്ദേശ വകുപ്പിലെ ജില്ലാ ജോയിന്റ് ഡയറക്ടറാണ് അപ്പീല്‍ അധികാരി.

941 ഗ്രാമപ്പഞ്ചായത്തുകളിലെ 15,962 വാര്‍ഡുകളും 87 മുനിസിപ്പാലിറ്റികളിലെ 3,113 വാര്‍ഡുകളും ആറ് കോര്‍പ്പറേഷനുകളിലെ 414 വാര്‍ഡുകളും ഉള്‍പ്പടെ 19,489 വാര്‍ഡുകളിലെ വോട്ടര്‍ പട്ടികയാണ് പുതുക്കുന്നത്. 2020ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിനു ശേഷം ആദ്യമായാണ് മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലേയും വോട്ടര്‍ പട്ടിക പുതുക്കുന്നത്. നേരത്തെ, ഉപതിരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകളില്‍ പട്ടിക പുതുക്കിയിരുന്നു.

election
Advertisment