തിരുവനന്തപുരം: ടെക്‌നോപാർക്കിലെ നോളഡ്ജ് കമ്മ്യൂണിറ്റിയായ ഫയ:80 ആതിഥേയത്വം വഹിക്കുന്ന സെമിനാറിൽ നവംബർ 15ന്. "സൈപ്രസ് വേഴ്സസ് സെലിനിയം വേഴ്സസ് പ്ലേറൈറ്റ് - ഓട്ടോമേഷൻ ടൂൾസ് ഷോഡൗൺ" എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ. വൈകുന്നേരം 5 മണിക്ക് ടെക്നോപാര്‍ക്ക് തേജസ്വിനി ബില്‍ഡിംഗിലെ ഫയ ഫ്ളോര്‍ ഓഫ് മാഡ്നസില്‍ നടക്കും. എക്‌സ്‌പീരിയോൺ ടെക്‌നോളജീസിലെ ലീഡ് ടെസ്റ്റ് എഞ്ചിനീയറായ നിജി എസ്.ദാസായിരിക്കും സെമിനാർ നയിക്കുക.
ഓട്ടോമേഷൻ ഉപകരണങ്ങളുടെ സവിശേഷതകൾ താരതമ്യം ചെയ്യുന്നതോടൊപ്പം അവയുടെ കാര്യക്ഷമതയും വിശ്വാസ്യതയും പ്രവർത്തനരീതികളും സെമിനാറിൽ ചർച്ച ചെയ്യും.
പ്രവേശനം സൗജന്യം, പരിമിതമായ സീറ്റുകൾ മാത്രം. രജിസ്ട്രേഷനായി: https://faya-port80-109.eventbrite.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.