Advertisment

കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നും വിരമിച്ച ജീവനക്കര്‍ക്ക് സ്ഥിരമായി പെന്‍ഷന്‍ മുടങ്ങുന്നു

കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നോണ്‍ പ്ലാന്‍, പ്ലാന്‍ അക്കൗണ്ടുകളി ലേക്കാണ് സര്‍ക്കാരില്‍ നിന്നും ഗ്രാന്റ് അനുവദിക്കുന്നത്.

New Update
kerala state sports council



കഴിഞ്ഞ കുറെ മാസങ്ങളായി കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ  പെന്‍ഷന്‍ അകാരണമായി വൈകുന്നു. ആഗസ്റ്റ് മാസം ഒന്നാം തീയതി ലഭിക്കേണ്ടിയിരുന്ന പെന്‍ഷന്‍ ആഗസ്റ്റ് 25ആം തീയതി ആയിട്ടും ലഭിച്ചില്ല. തുടര്‍ന്ന് ആഗസ്റ്റ് 29 തിരുവോണനാളില്‍ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിനു മുന്‍പില്‍ കഞ്ഞി വച്ചു പ്രതിഷേധിക്കുവാന്‍ തീരുമാനിച്ചുകൊണ്ട് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിക്കു കത്തു നല്‍കിയതിനു ശേഷം ആഗസ്റ്റ് 28ന് ആണ് പെന്‍ഷന്‍ തുക അനുവദിച്ചത്.

Advertisment

കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നോണ്‍ പ്ലാന്‍, പ്ലാന്‍ അക്കൗണ്ടുകളി ലേക്കാണ് സര്‍ക്കാരില്‍ നിന്നും ഗ്രാന്റ് അനുവദിക്കുന്നത്. നോണ്‍ പ്ലാന്‍ അക്കൗണ്ടി നിന്നുമാണ് ജീവനക്കാരുടെ ശമ്പളം, വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍, കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും, ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി നോക്കുന്ന വരടക്കുമുള്ളവരുടെ വേതനവും നല്‍കി വരുന്നത്. പെന്‍ഷനും, ശമ്പളവും എല്ലാ മാസവും ഒന്നാം തീയതി കൃത്യമായി നല്‍കിവരവെയാണ് പെന്‍ഷന്‍കാരുടെ തുക മാത്രം വൈകിപ്പിച്ചുകൊണ്ടുള്ള ഈ വിവേചനം കാണിക്കുന്നത്. 

ഒരു പുരുഷായുസ്സു മുഴുവന്‍ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിനു വേണ്ടി രാവും പകലുമില്ലാതെ കഠിനമായി ജോലി ചെയ്ത് ദേശീയ-അന്തര്‍ദ്ദേശീയ- ഒളിമ്പിക് താരങ്ങളെ വാര്‍ത്തെടുത്ത് കേരളത്തിന്റെ യശ്ശസ് അന്തര്‍ദ്ദേശീയ തലത്തില്‍ ഉയര്‍ത്തി  സര്‍വ്വീസില്‍ നിന്നും വിരമിച്ച കായിക പരിശീലകരിലും,  ജീവനക്കാരിലും പലരും ഇന്ന് കിടപ്പു രോഗികളും വീല്‍ ചെയറിനെ ആശ്രയിച്ച്  സഞ്ചരിക്കുന്നവരുമാണ്. അവരുടെ മരുന്നുകള്‍ക്കും,  നിത്യ നിദാന ചെലവുകള്‍ക്കും പെന്‍ഷന്‍ മാത്രമാണ് ആശ്രയം. 200ല്‍ താഴെ മാത്രം വരുന്ന പെന്‍ഷന്‍കാരോടൊണ് ഈ വിവേചനം കാണിക്കുന്നത് എന്നോര്‍ക്കണം.

 

 

kerala state sports council
Advertisment