ഹോംവർക്ക് ചെയ്തില്ല; ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; ട്യൂഷൻ അദ്ധ്യാപകനെതിരെ പരാതി, സംഭവം കൊല്ലത്ത്

ഹോംവർക്ക് കൊടുത്തത് ചെയ്യാത്തതിനെ തുടർന്ന് ചോദ്യം ചെയ്ത അദ്ധ്യാപകനോട് കുട്ടി കള്ളം പറഞ്ഞെന്നാണ് അധ്യാപകന്റെ വാദം.

New Update
crime-18.jpg

കൊല്ലം: ഹോംവർക്ക് ചെയ്തില്ലെന്ന കാരണത്താൽ 6-ാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച് ട്യൂഷൻ അദ്ധ്യാപകൻ. പട്ടത്താനം അക്കാദമി ട്യൂഷൻ സെന്ററിലെ അദ്ധ്യാപകൻ റിയാസിനെതിരെയാണ് പരാതി. അദ്ധ്യാപകനെതിരെ ചൈൽഡ് ലൈനിൽ പരാതി നൽകിയതായി കുട്ടിയുടെ മാതാപിതാക്കൾ അറിയിച്ചു.

Advertisment

ഇന്നലെയായിരുന്നു സംഭവം. ഹോംവർക്ക് കൊടുത്തത് ചെയ്യാത്തതിനെ തുടർന്ന് ചോദ്യം ചെയ്ത അദ്ധ്യാപകനോട് കുട്ടി കള്ളം പറഞ്ഞെന്നാണ് അധ്യാപകന്റെ വാദം. ഹോംവർക്ക് എഴുതിയിട്ടുണ്ടെന്നും ഇപ്പോൾ കയ്യിലില്ലെന്നുമായിരുന്നു കുട്ടി അദ്ധ്യാപകനോട് പറഞ്ഞത്. ഇതേതുടർന്ന് പ്രകോപിതനായ റിയാസ് കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ 6-ാം ക്ലാസുകാരൻ തന്റെ ചേച്ചിയോട് കാര്യങ്ങൾ പറഞ്ഞപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. മാതാപിതാക്കൾ വീട്ടിലെത്തിയപ്പോൾ കുട്ടി തളർന്ന് കിടക്കുകയായിരുന്നു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയതായും സംഭവത്തിൽ അദ്ധ്യാപകനെതിരെ നിയമപരമായി നടപടി സ്വീകരിക്കുമെന്നും മാതാപിതാക്കൾ അറിയിച്ചു.

KOLLAM
Advertisment