കെഎസ്ആർടിസിയുടെ ലോ ഫ്ലോർ എസി ബസ് ആയ ജനത സർവീസ് ഇന്നു മുതൽ നിരത്തിൽ

തുടക്കത്തിൽ കൊല്ലം-തിരുവനന്തപുരം, കൊട്ടാരക്കര-തിരുവനന്തപുരം റൂട്ടുകളിലായിരിക്കും കെ എസ് ആർ ടി സി ജനത ബസുകൾ സർവീസ് നടത്തുക.

New Update
gthyuiookytrewertyu

തിരുവനന്തപുരം: യാത്രക്കാർക്ക് എസി ബസ് സൗകര്യം ഒരുക്കുന്ന കെഎസ്ആർടിസിയുടെ ലോ ഫ്ലോർ എസി ബസ് ആയ ജനത സർവീസ് ഇന്നു മുതൽ നിരത്തിൽ. ജനത ബസിലെ മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. തുടക്കത്തിൽ കൊല്ലം-തിരുവനന്തപുരം, കൊട്ടാരക്കര-തിരുവനന്തപുരം റൂട്ടുകളിലായിരിക്കും കെ എസ് ആർ ടി സി ജനത ബസുകൾ സർവീസ് നടത്തുക. പരീക്ഷണാടിസ്ഥാനത്തിൽ ആയിരിക്കും സർവീസ്. പരീക്ഷണം വിജയകരമായാൽ, സംസ്ഥാനത്ത് മറ്റിടങ്ങളിലും കെ എസ് ആർ ടി സി ജനത സർവീസ് ആരംഭിക്കും. ജില്ലയിലെ ഓഫീസുകളിൽ ജീവനക്കാർക്ക് എത്തിച്ചേരാവുന്ന വിധത്തിലാണ് സർവീസുകളുടെ സമയക്രമം.

Advertisment

കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിൽനിന്ന് സെക്രട്ടേറിയറ്റ് വഴി തമ്പാനൂരിൽ എത്തുംവിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ദിവസേന യാത്ര ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരെ ഉൾപ്പടെ ലക്ഷ്യമിട്ടാണ് കെ എസ് ആർ ടി സി ജനത സർവീസ് ആരംഭിക്കുന്നത്. കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിൽനിന്ന് 7.15നാണ് ജനത സർവീസ് ആരംഭിക്കുന്നത്. ഈ രണ്ടു ബസുകളും രാവിലെ 9.30ഓടെ സെക്രട്ടേറിയറ്റിന് സമീപത്ത് എത്തും.

മടക്കയാത്ര വൈകിട്ട് 4.45ന്‌ തമ്പാനൂരില്‍നിന്ന്‌ വിമെൻസ്‌ കോളജ്‌, ബേക്കറി ജങ്‌ഷൻ വഴി സെക്രട്ടറിയറ്റിലെ കന്‍റോൺമെന്‍റ് ഗേറ്റിന് അടുത്തെത്തും. ഇവിടെനിന്ന് അഞ്ച് മണിയോടെ കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിലേക്ക്‌ പുറപ്പെടും. വൈകിട്ട് ഇരു ബസുകളും 7.15ന് കൊല്ലത്തും കൊട്ടാരക്കരയിലുമെത്തും. കെ എസ് ആർ ടി സിയുടെ ഫാസ്റ്റ് പാസഞ്ചറിന്റെ സ്റ്റോപ്പുകളെല്ലാം ജനത സര്‍വീസിനുമുണ്ടാകുമെന്നാണ് വിവരം.

സാധാരണ യാത്രക്കാർക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എസി ബസിൽ യാത്ര ചെയ്യാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സർവീസ്, ഫാസ്റ്റിനേക്കാൾ അല്പം കൂടിയ നിരക്കും സൂപ്പർ ഫാസ്റ്റിനേക്കാൾ കുറഞ്ഞ നിരക്കുമാണ് ഇടാക്കുന്നത്. കുറഞ്ഞ നിരക്ക് 20 രൂപ മാത്രം ( സൂപ്പർ ഫാസ്റ്റിന് 22 രൂപ) അധിക കിലോമീറ്ററിന് 108 പൈസ എന്ന നോൺ എസി സൂപ്പർ ഫാസ്റ്റ് നിരക്ക് തന്നെയാണ് ഈടാക്കുക.നിലവിലുള്ള ഓറഞ്ച് നിറത്തിലുള്ള ലോ ഫ്ലോർ ബസുകൾ നിറം മാറ്റിയാണ് ജനത സർവീസിന് ഉപയോഗിക്കുന്നത്. മുൻവശത്ത് ആകാശനീല നിറമാണ് നൽകിയിരിക്കുന്നത്. 

ksrtc-janatha-service-starts
Advertisment