Advertisment

പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഇലകൾ ഇതൊക്കെയാണ്

പ്രേഹത്തെ നിയന്ത്രിക്കാന്‍ ഉലുവ ഇല വളരെ നല്ലതാണ്. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ പഞ്ചസ്സാരയുടെ അളവ് രക്തത്തില്‍ വേഗത്തില്‍ ചേരുന്നത് തടയാന്‍ ഇത് സഹായിക്കുന്നു. അതുപോലെ ഇന്‍സുലിന്‍ ലെവല്‍ ബാലന്‍സ് ചെയ്യാന്‍ ഇത് സഹായിക്കുന്നുണ്ട്.

New Update
lkjhuiyg

പാവയ്ക്കയുടെ ഇലയും പ്രമേഹ രോഗത്തെ നിയന്ത്രിക്കാന്‍ വളരെ നല്ലതാണ്. ഈ ഇലയ്ക്ക് ഗ്ലൈസമിക് ഇന്‍ഡക്‌സ് വളരെ കുറവാണ്. അതിനാല്‍ തന്നെ നിങ്ങള്‍ ആഹാരം കഴിച്ചാലും വളരെ വേഗത്തില്‍ രക്തത്തില്‍ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കുന്നത് തടയാന്‍ ഇത് സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ ഇന്‍സുലിന്‍ ഉല്‍പാദനം ബാലന്‍സ് ചെയ്യാനും അതുവഴി രക്തത്തിലെ പഞ്ചസ്സാരയെ എനര്‍ജിയാക്കി മാറ്റിയെടുക്കാനും സാധിക്കുന്നുണ്ട്.

Advertisment

പ്രേഹത്തെ നിയന്ത്രിക്കാന്‍ ഉലുവ വളരെ നല്ലതാണ്. അതുപോലെ തന്നെ ഉലുവ ഇലയും. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ പഞ്ചസ്സാരയുടെ അളവ് രക്തത്തില്‍ വേഗത്തില്‍ ചേരുന്നത് തടയാന്‍ ഇത് സഹായിക്കുന്നു. അതുപോലെ ഇന്‍സുലിന്‍ ലെവല്‍ ബാലന്‍സ് ചെയ്യാന്‍ ഇത് സഹായിക്കുന്നുണ്ട്. ആഹാരം കഴിച്ചതിന് ശേഷം ഷുഗര്‍ വര്‍ദ്ധിക്കാതിരിക്കാനും അതുപോലെ തന്നെ കാര്‍ബോഹൈഡ്രേറ്റ് ശരീരത്തില്‍ വര്‍ദ്ധിക്കാതിരിക്കാനും ഇത് സഹായിക്കുന്നു.

നമ്മള്‍ കറിവേപ്പില ചേര്‍ക്കാതെ ഒരു കറി തന്നെ തയ്യാറാക്കാറില്ല. കറിവേപ്പില ചേര്‍ത്ത് കറി വെക്കുന്നതും. അതുപോലെ, കറിവേപ്പില കഴിക്കുന്നതുമെല്ലാം പ്രമേഹത്തെ നിയന്ത്രിക്കാന്‍ വളരെയധികം സഹായിക്കുന്നുണ്ട്. കറിവേപ്പിലയ്ക്ക് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും അതുപോലെ, നമ്മളുടെ ശരീരത്തില്‍ നിന്നും പഞ്ചസ്സാരയുടെ അളവ് കുറയ്ക്കാനും കറിവേപ്പില സഹായിക്കുന്നുണ്ട്. 

നെല്ലിക്ക കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നത് പോലെ തന്നെ നെല്ലിക്കയുടെ ഇല പ്രമേഹത്തെ നിയന്ത്രിക്കാന്‍ വളരെ നല്ലതാണ്. ഇത് ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ട്. അതിനാല്‍ ശരീരത്തില്‍ കൃത്യമായി ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. അതുപോലെ തന്നെ ഇതില്‍ ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് ക്രമീകരിക്കാന്‍ സഹായിക്കുന്നുണ്ട്.

#leaves-good-for-diabetes
Advertisment