Advertisment

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം; മുഖ്യമന്ത്രിയേയും മന്ത്രിമാരെയും എതിര്‍കക്ഷികളാക്കി ഫയല്‍ചെയ്ത ഹര്‍ജിയില്‍ ലോകായുക്തവിധി നാളെ

New Update
kerala

തിരുവനന്തപുരം: ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും18 മന്ത്രിമാരെയും എതിര്‍കക്ഷികളാക്കി ഫയല്‍ചെയ്ത ഹര്‍ജിയില്‍ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് നാളെ വിധിപറയും. 

Advertisment

2018 ല്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വിധി പറയുക. 2019 ല്‍ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വിശദമായ വാദങ്ങള്‍ക്ക് ശേഷം പരാതിയുടെ സാധുത പരിശോധിച്ച ശേഷമാണ് പരാതിയില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്.

രണ്ട് ഉപലോകയുക്തമാരും ഒഴിയണമെന്നും ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ രണ്ടുമാസം മുന്‍പ് ലോകായുക്തയില്‍ ഫയല്‍ ചെയ്ത ഇടക്കാല ഹര്‍ജിയും തിങ്കളാഴ്ച കോടതി പരിഗണിക്കും. 

Advertisment