കാലറി വളരെ കുറഞ്ഞ ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ഇത് ഒരു കപ്പ് എടുത്താല്‍ അതില്‍ 16 കാലറി മാത്രമാണ് ഉള്ളത്. അതിനാല്‍, നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കണമെങ്കില്‍ തീര്‍ച്ചയായും വെള്ളരിക്ക ആഹാരത്തില്‍ ചേര്‍ക്കാവുന്നതാണ്. ഇത് കഴിച്ചാല്‍ വിശപ്പും വേഗത്തില്‍ കുറയുകയും ചെയ്യും.
തക്കാളിയിലും കാലറി വളരെ കുറവാണ്. അതിനാല്‍, നിങ്ങള്‍ക്ക് ഡയറ്റില്‍ ധൈര്യമായി തക്കാളി ചേര്‍ക്കാവുന്നതാണ്. ഇതില്‍ കാലറി 18 ആണ് ഉള്ളത്. കൂടാതെ, ഇതില്‍ വെള്ളത്തിന്റെ അംശം ധാരാളം ഉള്ളതിനാല്‍ തന്നെ വയര്‍ വേഗത്തില്‍ നിറയക്കാനും ഇത് സഹായിക്കുന്നു.അതിനാല്‍, തക്കാളി നല്ലതാണ്.
തണ്ണിമത്തന്‍ കഴിക്കാന്‍ ഇഷ്ടമുള്ളവരാണ് നിങ്ങള്‍ എങഅകില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ആഹാരത്തില്‍ തണ്ണിമത്തന്‍ ചേര്‍ക്കാം. ഒരു കപ്പ് തണ്ണിമത്തനില്‍ 46 കാലറി മാത്രമാണ് ഉള്ളത്. കൂടാതെ, ഫൈബറും വെള്ളത്തിന്റെ അംശവും ഉള്ളതിനാല്‍ ഇത് വയര്‍ വേഗത്തില്‍ നിറയ്ക്കാനും സഹായിക്കുന്നു.
ചീര കഴിക്കുന്നതും നല്ലതാണ്. ഇതില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ, ഇതില്‍ കാലറിയും കുറവാണ്. ഇത് ശരരീഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും. ഒപ്പം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ വേഗത്തില്‍ വയര്‍ നിറയ്ക്കാനും ഇത് സഹായിക്കുന്നതാണ്.