New Update
/sathyam/media/media_files/fqi6KVVWlwGNi5d2jUzH.jpg)
മലപ്പുറം: മേലാറ്റൂരിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. മണ്ണാർക്കാട് കാഞ്ഞിരംപുഴ സ്വദേശി കരിക്കുംപുറത്ത് സൈദുദ്ദീൻ ഫൈസിയാണ് അറസ്റ്റിലായത്. 13 വയസ്സുള്ള വിദ്യാർത്ഥിയെ ആണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്.
Advertisment
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിദ്യാർത്ഥി സ്‌കൂളിലേക്ക് പോകാൻ മടി കാണിച്ചിരുന്നു. തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവന്നത്. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു.
സംഭവത്തിൽ മേലാറ്റൂർ പോലീസാണ് കേസ് എടുത്തിട്ടുള്ളത്. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ സൈദുദ്ദീനെതിരെ ചുമത്തി. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ സൈദുദ്ദീനെ റിമാൻഡ് ചെയ്തു.