/sathyam/media/media_files/FI6K4mfK22LxiT2Zphyi.jpg)
ബുക്‌പ്ലസ് പബ്ലികേഷന്‍സ് സംഘടിപ്പിക്കുന്ന മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. നവംബര്‍ 30 മുതൽ ഡിസംബര്‍ 3 വരെ കോഴിക്കോട് ബീച്ചിലാണ് എം.എൽ.എഫ് നടക്കുന്നത്. മലബാറിന്റെ ഭാഷ, സാഹിത്യം,കല, സംസ്‌കാരം,അന്താരാഷ്ട്ര ബന്ധങ്ങള്‍ തുടങ്ങി വിവിധ മേഖലകൾ ഫെസ്റ്റിവലിൽ ചർച്ചയാവും. സാഹിത്യത്തിന്റെയും കലകളുടെയും സാമൂഹിക സാംസ്കാരിക വിനിമയത്തിന്റെയും ആഘോഷമായാണ് എം.എൽ.എഫ് ശ്രദ്ധനേടുന്നത്. ദേശീയ-അന്തർദേശീയ വിദഗ്ദരും എഴുത്തുകാരും സാംസ്കാരിക-സാമൂഹിക പ്രവർത്തകരും അൻപതോളം സെഷനുകളിലായി സംബന്ധിക്കും.
മലബാറിന്റെ സാംസ്കാരിക കൈമാറ്റങ്ങളിലൂടെ മലയാള സാഹിത്യത്തിന്റെ പുനർവായനയാണ് എം.എൽ.എഫ് ആദ്യ എഡിഷനിൽ വിഭാവനചെയ്യുന്നത്. കായല്‍പട്ടണം, ലക്ഷദ്വീപ്, സിലോണ്‍, ഗുജറാത്ത്, ആന്തമാന്‍ നിക്കോബാര്‍, ഹദർമൗത്ത്, ഹിജാസ്, മലായ്, ആഫ്രിക്കൻ തീരങ്ങൾ തുടങ്ങിയ ചരിത്രപരമായി മലബാറിന്റെ തീരങ്ങളോട് ബന്ധമുള്ള പ്രദേശങ്ങൾ ചര്‍ച്ചകളുടെ വിഷയമേഖലകളാവും. ചരിത്ര വായനകളില്‍ ഇടം പിടിക്കാതെ പോയ മാപ്പിള, ദളിത് ആദിവാസി ജീവിതങ്ങളെ വരച്ചിടുന്ന ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍, പുസ്തകമേളകൾ തുടങ്ങിയ വിവിധ സാസ്‌കാരിക പരിപാടികള്‍ക്ക് ഫെസ്റ്റിവൽ വേദിയാവും.
മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന് താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം:
https://malabarliteraturefestival.com/register
സെഷനുകളെക്കുറിച്ച് കൂടുതൽ അറിയാനും പുതിയ അപ്ഡേറ്റുകൾ ലഭിക്കാനും ഈ ലിങ്ക് ഉപയോഗിക്കാം: https://chat.whatsapp.com/HgAGXHZco09FtCLY1gT3u3
യുനെസ്കോയുടെ സാഹിത്യനഗരി പദവി കൈവരിച്ച ശേഷം നടക്കുന്ന ശ്രദ്ധേയമായ സാഹിത്യമേള എന്ന നിലയിലും മലബാര്‍ ലിറ്ററേച്ചർ ഫെസ്റ്റിവൽ വാർത്തയിലിടം നേടുന്നു. പ്രശസ്ത കവി എം.ബി മനോജാണ് ഫെസ്റ്റിവൽ ഡയറക്ടർ. സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങള്‍ ചെയർമാനായ എം.എൽ.എഫിന്റെ ക്യൂറേറ്റിങ് ശരീഫ് പി.കെ നിർവഹിക്കുന്നു. ഫെസ്റ്റിവൽ അപ്ഡേറ്റ്സും സെഷനുകളും അതിഥിവിവരണങ്ങളും ഇൻസ്റ്റഗ്രാമിൽ വിശദമായുണ്ട്.സന്ദർശിക്കാം: https://www.instagram.com/p/CzGQJcBvMq_/?igshid=OWluaHYxb3pidHJ6
ഫെസ്റ്റിവലിന്റെ മുന്നോടിയായി സംഘടിപ്പിച്ച 'ദെ മലബാറികസ് -ഹെറിറ്റേജ് വാക്' അവസാനഘട്ടത്തിലാണ്. ചരിത്രപ്രധാന കേന്ദ്രങ്ങളില്‍ വിവിധ ദിനങ്ങളിലായി നടന്ന പൈതൃകയാത്ര കൊടുങ്ങല്ലൂര്‍, പൊന്നാനി, വളപട്ടണം, തളങ്കര, തിരൂരങ്ങാടി, തലശ്ശേരി, കണ്ണൂര്‍ സിറ്റി പിന്നിട്ടു. കൊണ്ടോട്ടി, കോഴിക്കോട് പൈതൃകദേശങ്ങളിലൂടെയുള്ള തുടർയാത്ര ശനിയാഴ്ച നടക്കും.
യാത്രയുടെ വിവരണങ്ങളും വീഡിയോകളും എം.എൽ.എഫ് ഇൻറ്റഗ്രാം, ഫെയ്സ്ബുക് പേജുകളിൽ ലഭ്യമാണ്. കാണാം: https://www.facebook.com/malabarliteraturefestival?mibextid=ZbWKwL
സെഷനുകളും അതിഥികളുമുൾപ്പടെ പുതിയ അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ചേരാം: https://chat.whatsapp.com/FCv9VUBmcaHDPovlVBf5vU